റിയാദ്: കേരളത്തിലെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള റിയാദില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷന്‍ ഓഫ് കേരളൈറ്റ്‌സ് റീജിയണല്‍ അസോസിയേഷന്‍ (ഫോര്‍ക) ക്ക് 2025-2026 കാലയളവിലേക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അലി ആലുവ അധ്യക്ഷത വഹിച്ച യോഗത്തില്‍, നിലവിലെ ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ട്രഷറര്‍ അലി ആലുവ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് പുതിയ പാനല്‍ വെക്കുകയും ഭൂരിപക്ഷ പിന്തുണയോടെ അംഗികരിക്കുകയും ചെയ്തു. പുന:സംഘടന നിയന്ത്രിക്കുന്നതിന് വേണ്ടി പതിനൊന്നoഗ സമിതിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു, ആ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കുകയും യോഗത്തില്‍ റഹ്‌മാന്‍ മുനമ്പം ചെയര്‍മാന്‍ (മൈത്രി കരുനാഗപ്പിള്ളി ), ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം (മാസ്സ് റിയാദ് ), ട്രഷറര്‍ ജിബിന്‍ സമദ് (കൊച്ചി കൂട്ടായ്മ ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍, നാസര്‍ കാരന്തൂര്‍, (മുഖ്യ രക്ഷാധികാരി)
രക്ഷാധികാരി കമ്മറ്റി അംഗങ്ങളായി ഫ്‌ലീരിയ ഗ്രൂപ്പ് എം ഡി അഹമദ് കോയ കാപ്പാട്, ശിഹാബ് കൊട്ടുക്കാട്, അറബ്കോ എം ഡി രാമചന്ദ്രന്‍, മുഖ്യ ഉപദേഷ്റ്റാവ് നാസര്‍ കാരന്തൂര്‍, ഉപദേശകസമിതി അംഗങ്ങള്‍ സനൂപ് പയ്യന്നൂര്‍, വിജയന്‍ നെയ്യാറ്റിന്‍കര, സാബു ഫിലിപ്പ്, അഡ്വ : ജലീല്‍ (ഒരുമ കാലികറ്റ്, സൈഫ് കായംകുളം, അലി ആലുവ, ഫൈസല്‍ വടകര (വടകര എന്‍ ആര്‍ ഐ ഫോറം) ഷാജി കെ ബി കൊച്ചി കൂട്ടായ്മ , തൊമ്മിച്ചന്‍ കുട്ടനാട് എന്നിവരെയും തിരഞ്ഞെടുത്തു.