Image

വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം: നവയുഗം.

Published on 22 January, 2025
വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം: നവയുഗം.

വിമാന ഇന്ധനത്തിന് ഇത്രയധികം വില കുറഞ്ഞിരിയ്ക്കുന്ന ഈ കാലത്തും, ചമ്പല്‍ക്കാട്ടിലെ കൊള്ളക്കാരെ പോലും നാണിപ്പിയ്ക്കുന്ന വിധത്തില്‍ ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിയ്ക്കാനായി, വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിലയ്ക്ക് നിര്‍ത്താന്‍, വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള ശക്തമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് നവയുഗം സാംസ്‌കാരികവേദി ദോസ്സരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു

.ട്രെയിന്‍ യാത്രാ നിരക്കുകള്‍ മുതല്‍ ബസ്സ്, ആട്ടോറിക്ഷ നിരക്കുകള്‍ വരെ നിയന്ത്രിയ്ക്കുന്ന സര്‍ക്കാരുകള്‍, വിമാന ടിക്കറ്റ് നിരക്കുകള്‍ കൂടി നിയന്ത്രിയ്ക്കാന്‍ തയ്യാറാകണമെന്ന് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തുഗ്ബ ദോസ്സരി നവയുഗം ഓഫീസ് ഹാളില്‍ നടന്ന യൂണിറ്റ് സമ്മേളനം, നവയുഗം തുഗ്ബ മേഖല പ്രസിഡന്റ് പ്രിജി ഉത്ഘാടനം ചെയ്തു. തുഗ്ബ മേഖല സെക്രട്ടറി ദാസന്‍ രാഘവന്‍ സംഘടനാ അവലോകനം നടത്തി. യോഗത്തിന് സുറുമി സ്വാഗതവും, നസീം നന്ദിയും പറഞ്ഞു

നവയുഗം ദോസ്സരി യൂണിറ്റ് പുതിയ ഭാരവാഹകളായി സജു സോമന്‍ (പ്രസിഡന്റ്), എബിന്‍ ബേബി  (സെക്രട്ടറി),  ബിനു വര്‍ഗീസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക