Image

22 പ്രോജക്റ്റുകളുമായി ഫൊക്കാനാ കേരളത്തിൽ

ശ്രീകുമാർ ഉണ്ണിത്താൻ Published on 29 January, 2025
22 പ്രോജക്റ്റുകളുമായി  ഫൊക്കാനാ കേരളത്തിൽ

തിരുവന്തപുരം:   ഫൊക്കാന പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം ആദ്യമായി കേരളത്തിൽ എത്തിയ  ഡോ. സജിമോൻ ആന്റണിയുടെ  നേതൃത്വത്തിലുള്ള ഫൊക്കാന നേതാക്കൾ  മുഖ്യമന്ത്രിയുമായി  ചർച്ച നടത്തി. പ്രവാസികളുടെ  ആവശ്യങ്ങൾ  അവർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു 

മുഖ്യമന്ത്രി  പിണറായി  വിജയൻ, പൊളിറ്റിക്കൽ  സെക്രട്ടറി അഡ്വ . പി  ശശി, പ്രൈവറ്റ്  സെക്രട്ടറി  സി  എം  രവീന്ദ്രൻ, സഹകരണ  മന്ത്രി  വി  എൻ  വാസവൻ, ആരോഗ്യ  മന്ത്രി  വീണാ ജോർജ്‌, കേരള ബാങ്ക്   പ്രസിഡന്റ്‌  ഗോപി കോട്ടമുറിക്കൽ , റവന്യൂ  മന്ത്രി ആർ . രാജൻ , ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ  എന്നിവർ ചർച്ചയിൽ പങ്കെടുത്തു.   സജിമോൻ ആന്റണിക്കു പുറമെ  ജനറൽ സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ,ട്രഷറർ  ജോയ് ചാക്കപ്പൻ, കേരള ട്രിബ്യൂൺ ചെയർമാൻ  ഡോ. മാത്യൂസ് കെ  ലൂക്ക് മന്നിയോട്ട് എന്നിവർ പ്രവാസികളെ പ്രതിനിധീകരിച്ചു .

ഫൊക്കാനയുടെ 22  ഇന  പ്രോജെക്റ്റുകളെ പറ്റി  മുഖ്യമന്ത്രിയും മന്ത്രിമാരും ചോദിച്ചറിഞ്ഞു . കേരളത്തിൽ നടക്കുന്ന പ്രോജെക്റ്റുകൾക്ക് ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായ സഹകരങ്ങളും  വാഗ്ദാനം ചെയ്തു.

ജനറൽ സെക്രട്ടറി  ശ്രീകുമാർ  ഉണ്ണിത്താൻ  പത്തനംതിട്ട  ചിറ്റാറിൽ  സൗജന്യമായി നൽകിയ   സ്‌ഥലത്തു  ഭവന  നിർമ്മാണ  പ്രവർത്തനങ്ങൾക്കു  ഉടൻ ആരംഭം  കുറിക്കുo. ആ  പദ്ധതിയെപറ്റി  മുഖ്യ മന്ത്രിയും സ്റ്റാഫും കൂടുതൽ വിവരങ്ങൾ ആരാഞ്ഞു .

സഹകരണ , ദേവസ്വം  മന്ത്രി വി എൻ വാസവനും ടീമും    കേരളാ ബാങ്കിൽ  നടന്ന  ചടങ്ങിൽ  ഫൊക്കാന  നേതാക്കൾക്ക്   ഫലകം  നല്കി ആദരിച്ചു. ഫോകാനയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ കേരളാ ബാങ്കും താല്പര്യം  പ്രകടിപ്പിച്ചു . 

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരെയും   കുമരകത്തു ആഗസ്റ് 1 , 2 , 3  തീയതികളിൽ  നടക്കുന്ന കേരളാ കൺവെൻഷനിലേക്ക്  നേതാക്കൾ സ്വാഗതം ചെയ്തു.   

Join WhatsApp News
അച്ചായൻ 2025-01-30 00:01:58
2018 ലെ വെള്ളപൊക്കത്തിന്റെ 100 വീടുകൾ, കഴിഞ്ഞ വര്ഷം വയനാട്ടിലെ ദുരന്തത്തിന് 50 വീടുകൾ... ഈ പ്രോജക്ടുകളുടെ പണികൾ അടിയന്തരമായി തീർക്കും. ഈ 22 പ്രൊജക്ടിൽ അവ ഉൾപ്പെടുത്തിയിട്ടില്ല. എന്നാലും എന്റെ ഫൊക്കാനേ ആന കൊടുത്താലും ഇങ്ങനെ ആശ കൊടുക്കരുത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക