2011-ൽ ആർലിംഗ്ടൺ ബാപ്റ്റിസ്റ്റ് പള്ളിയിലെ 28 വയസ്സുള്ള പാസ്റ്റർ റവ. ക്ലിന്റ് ഡോബ്സണെ കവർച്ചയ്ക്കിടെ മർദ്ദിക്കുകയും കഴുത്തു ഞെരിക്കുകയും പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയ പ്രതി സ്റ്റീവൻ ലോവെയ്ൻ നെൽസന്റെ വധശിക്ഷ ടെക്സസിൽ ബുധനാഴ്ച വൈകിട്ട് നടപ്പാക്കി. ഡോബ്സണിന്റെ സെക്രട്ടറിയെ കഠിനമായി മർദ്ദിക്കുകയും ചെയ്തുവെങ്കിലും അവർ മരണത്തെ അതിജീവിച്ചു.
നെൽസണ് (37) ബുധനാഴ്ച വൈകുന്നേരം ഹണ്ട്സ്‌വില്ലെയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷ മിശ്രിതം കുത്തിവയ്പ്പ് നൽകിയാണ് വധിച്ചത്. യുഎസിൽ നടപ്പാക്കിയ 2025 ലെ രണ്ടാമത്തെ വധശിക്ഷയാണിത്. ആദ്യത്തെ വധശിക്ഷ വെള്ളിയാഴ്ച സൗത്ത് കരോലിന നടപ്പിക്കിയിരുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ടെക്സസിൽ നടക്കാനിരിക്കുന്ന നാല് വധശിക്ഷകളിൽ ആദ്യത്തേതും ഇതാണ്.
നെൽസൺ ഒരു തൊഴിലാളിയും ഹൈസ്കൂൾ പഠനം ഉപേക്ഷിച്ചയാളുമായിരുന്നു. നിയമപരമായ പ്രശ്നങ്ങളുടെയും 6 വയസ്സുമുതൽ ആരംഭിച്ച അറസ്റ്റുകളുടെയും നീണ്ട ചരിത്രമുണ്ട്. അടുത്തിടെ വിവാഹിതനായിരുന്നു.
Pastor's killer executed in Texas