ഗാസ ഏറ്റെടുക്കാൻ യുഎസിനു സൈന്യത്തിന്റെ സഹായം വേണ്ടിവരില്ലെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച്ച പറഞ്ഞു. തന്റെ നടപടി മേഖലയിൽ ഭദ്രത കൊണ്ടുവരുമെന്നു അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.
"യുദ്ധം തീരുമ്പോൾ ഇസ്രയേൽ ഗാസ സ്ട്രിപ്പ് യുഎസിനു കൈമാറും," ട്രംപ് തന്റെ ട്രൂത് സോഷ്യലിൽ അതിരാവിലെ പറഞ്ഞു. ന്യൂ യോർക്കിലെ ഡെമോക്രാറ്റിക് സെനറ്റർ ചക് ഷൂമറെ പോലെ പലസ്തീൻകാർ അപ്പോൾ വളരെ കൂടുതൽ സുരക്ഷിതവും മനോഹരവുമായ സമൂഹങ്ങളിൽ ജീവിതം ആരംഭിച്ചു കാണും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"അവർക്കു തീർച്ചയായും സന്തോഷവും സുരക്ഷയും സ്വാതന്ത്ര്യവും കൈവരിക്കാൻ അവസരം ലഭിക്കും."
ഗാസയിൽ നിന്നു പലസ്തീൻകാരെ നീക്കം ചെയ്യുക അത്ര എളുപ്പമല്ലെന്ന യാഥാർഥ്യം കാണുന്നില്ല എന്ന മട്ടിൽ ട്രംപ് പറഞ്ഞു: "ഇതിനു സൈന്യത്തിന്റെ ആവശ്യമൊന്നുമില്ല."
ലോകത്തെ വമ്പൻ വികസന ഗ്രൂപ്പുകളുമായി ചേർന്നു യുഎസ് സാവകാശം, സസൂക്ഷ്മം ഭൂമിയിലെ ഏറ്റവും വിസ്മയാവഹമായ ഒരു സ്ഥലത്തിന്റെ നിർമിതി ആരംഭിക്കുമെന്നു ട്രംപ് വിഭാവനം ചെയ്യുന്നു.
Trump says Israel will hand over Gaza to US