എച്-1 ബി വിസകൾക്കുള്ള 2026ലെ റജിസ്‌ട്രേഷൻ ആരംഭിക്കുന്ന തീയതി യുഎസ് സി ഐ എസ് പ്രഖ്യാപിച്ചു. മാർച്ച് 7 ഈസ്റ്റേൺ ടൈം ഉച്ചയ്ക്ക് ആരംഭിക്കും. മാർച്ച് 24 ഈസ്റ്റേൺ ടൈം ഉച്ചയ്ക്ക് അവസാനിക്കും.
ഈ ദിവസങ്ങളിൽ യുഎസ് സി ഐ എസ് ഓൺലൈൻ അക്കൗണ്ടിൽ അപേക്ഷകർക്കോ ഏജന്റുമാർക്കോ റജിസ്റ്റർ ചെയ്യാം. $215 ഫീസ് അടയ്ക്കുകയും ചെയ്യാം.
ഓൺലൈൻ അക്കൗണ്ട് ഇല്ലാത്തവർ ഓർഗനൈസേഷണൽ അക്കൗണ്ട് തുറക്കണമെന്ന് ഏജൻസി നിർദേശിക്കുന്നു.
ആദ്യമായി അപേക്ഷിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ആരംഭിക്കാം.
റജിസ്‌ട്രേഷൻ തീയതി കഴിഞ്ഞാൽ സിലക്ഷൻ ആരംഭിക്കും.
മാർച്ച് 31നാണു ഫലം പ്രഖ്യാപിക്കുക. ഓൺലൈൻ അക്കൗണ്ടുകളിൽ അറിയിപ്പ് നൽകും.
Registration set for H-1 B cap