സ്വയം പിരിഞ്ഞു പോകാൻ ആഗ്രഹിക്കുന്ന ഫെഡറൽ ജീവനക്കാർക്ക് ട്രംപ് ഭരണകൂടം നൽകുന്ന സൗകര്യങ്ങൾ സ്വീകരിക്കാനുള്ള സമയപരിധി വ്യാഴാഴ്ച്ച ഇ ടി 11:59 പി എം ആണ്. പിരിഞ്ഞാലും സെപ്റ്റംബർ വരെ അവർക്കു ശമ്പളം കിട്ടും.
ഫെഡറൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നീക്കമാണിത്. പല ജീവനക്കാർക്കും പക്ഷെ ഭാവിയെ കുറിച്ചുള്ള തീരുമാനം കഠിനമാണ്.
പിരിഞ്ഞു പോകാത്തവർക്കു ഭീഷണിയുമുണ്ട്: ജോലി പോകാം.
എന്നാൽ പാക്കേജ് സ്വീകരിക്കരുതെന്നു യൂനിയനുകൾ ജീവനക്കാരെ താക്കീതു ചെയ്തിട്ടുണ്ട്. അതിനു നിയമ പിൻബലം ഇല്ലെന്നു അവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ട്രംപ് ഭരണകൂടം വാക്ക് പാലിക്കുമെന്ന് ഉറപ്പിക്കാനും വയ്യ.
അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ് ഉൾപ്പടെ ഏതാനും യൂണിയനുകൾ ഫെബ്രുവരി 6 സമയപരിധിക്കെതിരെ കോടതിയിൽ പോയിട്ടുണ്ട്. നിയമപരമായി നിലനിൽക്കുന്ന നയം കൊണ്ടുവരാൻ ഗവൺമെന്റിനോട് നിര്ദേശിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
40,000 ജീവനക്കാരാണ് പാക്കേജ് സ്വീകരിച്ചത്. ഏതാണ്ട് രണ്ടു മില്യൺ ആണ് മൊത്തം ഫെഡറൽ ജീവനക്കാർ.