പൊതുവെ അമേരിക്കയിൽ മാത്രമല്ല ആഗോളതലത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചിരിക്കുന്നു പ്രധാന സംസാര വിഷയം ആയിരിക്കുന്നു.
കുടിയേറ്റം മുതൽ ദ്വിലിംഗം, ഭിന്നലിംഗർ ഇവരെയെല്ലാം ബാധിക്കുന്ന നൂറു കണക്കിന് എക്സിക്യൂട്ടീവ് നിയമങ്ങൾ പുറപ്പെടുവിക്കപ്പെട്ടിരിക്കുന്നു . പലതിനും എതിരായി കോടതികളിൽ കേസുകളും നടക്കുന്നു. പട്ടണങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു.
നിയമവിരുദ്ധ കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനായി പ്രധാനമായും മെക്സിക്കോ അമേരിക്കൻ അതിർത്തി, ഇതിൽ മെക്സിക്കോ സഹായിക്കുന്നില്ലെങ്കിൽ അവിടെ നിന്നും കയറ്റി അയക്കപ്പെടുന്ന എല്ലാത്തിനും അമിത ഇറക്കുമതി നികുതി അടിച്ചേൽപ്പിക്കും. ആ ഒരു ഭീഷണി ഫലിച്ചിരിക്കുന്നു മെക്സിക്കോ അവരുടെ സൈനികരെ ഇതിനായി അതിർത്തിയിൽ വിട്ടിരിക്കുന്നു. നികുതി തൽക്കാലം പിൻവലിച്ചിരുന്നു.
അമേരിക്കയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി, മറ്റനേകം രാജ്യങ്ങളിൽ നിന്നും എത്തിയിട്ടുള്ള ആയിരക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാരെ അവരുടെ രാജ്യം തിരികെ സ്വീകരിക്കണം ആ സമ്മർദ്ധവും ഫലിക്കുന്നു നാം കണ്ടു ഒരു മിലിറ്ററി വിമാനം കുടിയേറ്റക്കാരുമായി ഇന്ത്യയിൽ എത്തുന്നത്.
അമേരിക്ക ഏതാണ്ട് 40 വർഷങ്ങൾക്കു മുൻപ് പാനമക്ക് നിയന്ത്രണം വിട്ടുകൊടുത്ത പാനമ കനാൽ, അതിൻറ്റെ നടത്തിപ്പുകളിൽ അടുത്തകാലങ്ങളിൽ ചൈന ഇടപെടുന്നു അത് പിൻ കാലങ്ങളിൽ പൊതുവെ കപ്പൽ വ്യാപാരത്തെ ബാധിക്കാൻ സാധ്യത അതിനാൽ അമേരിക്ക വീണ്ടും കനാൽ തിരിച്ചെടുക്കും ഈ ഭീഷണിയും ഏറ്റിരിക്കുന്നു പാനമാ ചൈനയെ കനാൽ ഭരണത്തിൽ നിന്നും ഒഴിവാക്കുന്നു.
പൊതുവെ ഭരണതലങ്ങളിൽ കാണുന്ന അനാവശ്യ ചിലവുകൾ വിശകലനം നടത്തി ഒഴിവാക്കുന്നതിനാണ് എലാൻ മസ്ക്കിന് ചുമതല നൽകിയിരിക്കുന്നത് അയാൾ പലേ നിയന്ത്രണങ്ങളും വെട്ടി കുറക്കലും ഒഴിവാക്കുകളും നിർദ്ദേശിക്കുന്നു. അതെല്ലാം നടപ്പിൽ വന്നാൽ പലരുടെയും ജോലികൾ നഷ്ടപ്പെട്ടു എന്നുവരും കൂടാതെ ഇപ്പോൾ നിലവിലുള്ള നിരവധി വൈദേശിക സഹായങ്ങളും ഇല്ലാതാകും.
തിരഞ്ഞെടുപ്പു സമയം ട്രംപ് ചൂണ്ടിക്കാട്ടിയ മറ്റൊരു വിഷയം, പെൺകുട്ടികളുടെ കായിക മത്സരങ്ങളിൽ ആൺ കുട്ടികൾ ലിംഗ വ്യത്യാസo സ്ഥാപിച്ചു കയറിക്കൂടുക പെൺകുട്ടികളെ പരാജയപ്പെടുത്തുക കൂടാതെ അവർ ഉപയോഗിക്കുന്ന ബാത്ത് റൂമുകളിൽ കയറുക. അതിനും എതിരായി ട്രംപ് അടിയന്തിരനിയമം വരുത്തിയിരിക്കുന്നു.
പലരും ചിന്തിക്കാത്ത വിഷയങ്ങളാണ് ട്രംപ് ആകസ്മികത ചാർത്തി സംസാരിക്കുന്നത് ഉദാഹരണം, ഇപ്പോൾ യുദ്ധത്തിൽ തകർന്നിരിക്കുന്ന മിഡിലീസ്റ്റ് ഗാസ മേഖല അമേരിക്ക ഏറ്റെടുക്കുക അവിടെ പുനരുദ്ധാരണം കൊണ്ടുവരുക.
ഇതൊരു തീർച്ചയില്ലാത്ത അഭിപ്രായമെന്ന് കേൾവിക്കാർക്ക് അറിയാം. എന്നിരുന്നാൽ ത്തന്നെയും ലോകരാജ്യങ്ങളുടെ പ്രത്യേകിച്ചും അറബ് ലോകതിൻറ്റെ ശ്രദ്ധ ഈ വിഷയത്തിൽ ഉണർത്തിയിരിക്കുന്നു. ഗാസ ഇന്നത്തെ അവസ്ഥ ആൾ താമസത്തിന് ഉതകാത്ത ഒരു തകർന്നടിഞ്ഞ പ്രദേശം. കൂടാതെ ഇവിടം വീണ്ടും ഹമാസ് എന്ന ഭീകര സംഘത്തിൻറ്റെ നിയന്ത്രണത്തിൽ വരുവാൻ ഇസ്രായേൽ സമ്മതിക്കുകയുമില്ല.ആ സാഹചര്യത്തിൽ ഈ പ്രദേശത്തിനും അവിടെ ജീവിച്ചിരുന്നവർക്കും എന്താണ് മറ്റൊരു വഴി? പുനർ നിർമ്മിതി എന്തായാലും ലോക രാഷ്രങ്ങളുടെ സഹായമില്ലാതെ നടക്കില്ല ആരും നല്ലൊരു ഭാവി കാണാതെ പണം മുടക്കുകയുമില്ല.
ട്രംപ് വൈറ്റ് ഹൌസ് എന്തായാലും ഒരു മുഷിപ്പ് നൽകുന്ന സ്ഥലമല്ല ഇപ്പോൾ എല്ലാ ദിനവും ഓരോ പുതിയ വാർത്തകൾ സംഭവങ്ങൾ. ഡെമോക്രാറ്റ്സ് പൊതുവെ ഒരു അങ്കലാപ്പിൽ എന്ത് പറയണം എവിടെ നിൽക്കണം. മാധ്യമ പ്രവർത്തകർ അധികസമയം ജോലി ചെയ്യെണ്ടിവരുന്നു അവരോടു സംസാരിക്കുന്നതിന് ട്രംപ് എപ്പോഴും തയ്യാർ .