Image

ആയുസ്സ് (കവിത: ദീപ ബിബീഷ് നായർ)

Published on 05 March, 2025
ആയുസ്സ് (കവിത: ദീപ ബിബീഷ് നായർ)

ഞാനൊരു ചെറു ജീവകണമീയൂഴിയിൽ
ഭൂജാതയായന്ധകാരത്തിനൊടുവിൽ

പ്രകാശകിരണങ്ങളേകും പ്രതീക്ഷയിലുണർന്നൊരു പുൽനാമ്പു പോൽ
പുതുമഴയും പേമാരിയുമുരുകും വേനലുമാ വേരാഴങ്ങളറിഞ്ഞില്ലൊരിക്കലും

പടർന്നു പന്തലിച്ചൊരു തണലാകുവാൻ കൊതിച്ചെൻ പല്ലവങ്ങളിലൊരു പിടിയരിമ്പുകൾ
ചേക്കേറിയെത്തിയിണകൂടുവാനൊരായിരം കിളികളൊരുകളകൂജനത്താൽ

പൊടുന്നനെയുയർന്നാരവങ്ങളരികിലായ്
മിഴിചിമ്മിയണയുമാവഗത്തിലൊരു ഖഡ്ഗമെന്നിൽ പതിക്കവേ

പിടയുമെന്നാത്മാവിനൊരു ചിതയൊരുക്കുമാ പതിതൻ്റെ രാവമൊരു മരണസംഗീതമായ്

നിപതിച്ചു ഞാനവനിയിലെങ്കിലുമെൻ മുരടിലൊന്നഗാധതയിലലഞ്ഞൊരിറ്റംഭസ്സാമമൃതിനായി

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക