വിജയ് നായകനായ ചിത്രമാണ് വേട്ടൈക്കാരൻ. 2009 ഡിസംബര്‍ 18 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ബി ബാബുശിവൻ ആണ് ചിത്രം സംവിധാനം ചെയ്തത്. വേട്ടൈക്കാരൻ ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലൂടെയാണ് വിജയ് ചിത്രം ഒടിടിയില്‍ കാണാനാകുക.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് ഗോപിനാഥാണ്. വിജയ്, അനുഷ്‍ക ഷെട്ടി, സഞ്ചിത പദുക്കോണ്‍, സത്യൻ, ശ്രീഹരി, സയാജി ഷിൻഡെ, ശ്രീനാഥ്, രവി ശങ്കര്‍, ദില്ലി ഗണേഷ്, സുകുമാരി, മനിക്ക വിനയരാഘം, രവി പ്രകാശ്, കൊച്ചിൻ ഹനീഫ, ബാല സിംഗ്, ജീവ, ജയശ്രീ, മനോബാല, മുന്നാര്‍ രമേശ്, മാരൻ, ചെല്ലാദുരൈ, കലൈറാണി, രവിരാജ് തുടങ്ങിയവര്‍ വേട്ടൈക്കാരനില്‍ വേഷമിട്ടിരുന്നു.