Image
Image

നോളന്റെ ‘ഇന്റെർസ്റ്റെല്ലാർ' വീണ്ടും തിയേറ്ററിലേക്ക്

Published on 11 March, 2025
നോളന്റെ  ‘ഇന്റെർസ്റ്റെല്ലാർ' വീണ്ടും തിയേറ്ററിലേക്ക്

വ്യത്യസ്തമായ ഫിലിം മേക്കിങ് ശൈലികൊണ്ട്സിനിമാപ്രേമികളെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ.നോളന്റെ ഓരോ സിനിമയ്ക്കും ആരാധകർ ഏറെയാണ് . അതിനാൽത്തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവർ ഏറെ. ഏറെ പ്രേക്ഷക പ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായിരുന്നു ‘ഇന്റെർസ്റ്റെല്ലാർ. ഒരു സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമയ്ക്ക് ഇന്നും ഏറെ സ്വീകാര്യതയുണ്ട്. സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ ചിത്രം വീണ്ടും ഐമാക്സിൽ റീ റിലീസിനെത്തിയിരുന്നു. ഫെബ്രുവരി 7 നായിരുന്നു ചിത്രം ഇന്ത്യയിൽ റീ റിലീസിന് എത്തിയത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിക്കുന്നത്. 

ഇപ്പോഴിതാ ആരാധകരുടെ ആവശ്യം അനുസരിച്ച് ഇന്റെർസ്റ്റെല്ലാർ മാർച്ച് 14 ന് ഇന്ത്യയിൽ വീണ്ടും എത്തുകയാണ്. ഏഴ് ദിവസത്തേക്ക് മാത്രമാണ് സിനിമ തിരിച്ചെത്തുന്നത്. ഐമാക്സ് ഉൾപ്പെടെയുള്ള സ്‌ക്രീനുകളിൽ ചിത്രമെത്തും. നേരത്തെ സിനിമ റീ റിലീസ് ചെയ്തപ്പോൾ ആറ് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് സിനിമ നേടിയത് 2.50 കോടിയാണ്. അതേസമയം, സിനിമയുടെ ഇന്ത്യയിൽ നിന്നുള്ള  മൊത്തം കളക്ഷൻ 15.50 കോടി രൂപയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക