Image

സുദിക്ഷ കൊണാങ്കിയെ കാണാതായ കേസിൽ യുവാവിനെ ഊർജിതമായി ചോദ്യം ചെയ്യുന്നു (പിപിഎം)

Published on 12 March, 2025
സുദിക്ഷ കൊണാങ്കിയെ കാണാതായ കേസിൽ യുവാവിനെ ഊർജിതമായി ചോദ്യം ചെയ്യുന്നു (പിപിഎം)

ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി സുദിക്ഷ കൊണാങ്കിയെ (20) ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായതുമായി ബന്ധപ്പെട്ടു അയോവ സ്വദേശിയായ ജോഷ്വ റൈബ് (24) സംശയമുണ്ടെന്നു റിപ്പോർട്ട്. കൊണാങ്കിയുടെ കുടുംബം താമസിക്കുന്ന വിർജീനിയ ലുവ്‌ഡോൺ കൗണ്ടിയിലെ ഷെരിഫ് മൈക്കൽ ചാപ്മാൻ ആണ് റൈബിനെ പല കുറി ചോദ്യം ചെയ്‌തെങ്കിലും കുറ്റം ചുമത്താവുന്ന തെളിവുകളൊന്നും പക്ഷെ കണ്ടെത്തിയിട്ടില്ലെന്നു അദ്ദേഹത്തിന്റെ വക്താവ് തോമസ് ജൂലിയ ഫോക്സ് ന്യൂസിനോടു പറഞ്ഞു.  "അന്വേഷണം സമഗ്രമാണെന്നു ഉറപ്പു വരുത്താൻ ഷെരിഫ് ചാപ്മാൻ ആഗ്രഹിക്കുന്നു. സാധ്യമായ എല്ലാ രീതികളും അതിന് അവലംബിക്കുന്നുണ്ട്. അതിനു ഞങ്ങൾ എഫ് ബി ഐയുമായി അടുത്തു നിന്നാണ് പ്രവർത്തിക്കുന്നത്. അവർ ഡൊമിനിക്കൻ നാഷനൽ പോലീസുമായി ചേർന്നു അന്വേഷിക്കുന്നു."  

അഞ്ചു കൂട്ടുകാരികളുമൊത്തു സ്പ്രിംഗ് ബ്രേക്കിനു പോയതാണ് പിറ്റസ്ബർഗ് പ്രീ-മെഡ് വിദ്യാർഥിനി കൊണാങ്കി. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനയിൽ റിയു റിപ്പബ്ലിക് റിസോർട്ടിൽ വച്ചാണ് റൈബിനെ കണ്ടുമുട്ടുന്നത്. മാർച്ച് 5 ബുധനാഴ്ച്ച രാത്രി മുഴുവൻ അവർ ഒന്നിച്ചു റിസോർട്ടിന്റെ ബീച്ചിൽ കഴിഞ്ഞെന്നാണ് സൂചന.

കൂട്ടുകാരികൾ രാത്രി വൈകി മടങ്ങിയെങ്കിലും കൊണാങ്കി റൈബിനൊപ്പം കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. പുലർച്ചെ നാലു മണിക്ക് ബീച്ചിൽ പാർട്ടിക്കു റിസോർട്ടിലെ ചില പുരുഷ സുഹൃത്തുക്കൾ വിളിച്ചപ്പോൾ മറ്റു പെൺകുട്ടികളും പോയത്രേ. അവിടെ വച്ച് 5:50 വരെ കൊണാങ്കിയെ അവർ കണ്ടുവെന്നു പറയുന്നു.

അവളെ കാണാതായെന്നു പക്ഷെ വ്യാഴാഴ്ച്ച വൈകിട്ട് നാലു മണിക്കാണ് അവർ അധികൃതരെ അറിയിച്ചത്. അപ്പോഴേക്ക് അന്വേഷണത്തിനുളള സമയം ഏറെ നഷ്ടമായെന്നു പോലീസ് പറയുന്നു.  

കൊണാങ്കിയെ ഏറ്റവും ഒടുവിൽ കണ്ടത് റൈബ് ആണ് എന്ന അടിസ്ഥാനത്തിലാണ് അയാളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. കൊണാങ്കി മുങ്ങി മരിച്ചു കാണും എന്നു ഡൊമിനിക്കൻ പോലീസ് പറയുന്നെങ്കിലും അവളെ തട്ടിക്കൊണ്ടു പോയി എന്ന സംശയമാണ് കുടുംബം ഉന്നയിച്ചത്. മുങ്ങി മരിച്ചതാണെങ്കിൽ ജഡം അടിഞ്ഞു കയറേണ്ട സമയം കഴിഞ്ഞു താനും.

കൊണാങ്കി റൈബുമൊത്തു ബീച്ചിൽ നടക്കുന്ന കാമറ ദൃശ്യങ്ങൾ പുലർച്ചെ 4:15നുള്ളതാണ്. റൈബിനോട് ഒട്ടിയാണ് കൊണാങ്കി നടക്കുന്നത്.  

റൈബ് പറയുന്ന പല കാര്യങ്ങളും പരസ്പര വിരുദ്ധമാണെന്നു പോലീസ് പറയുന്നുണ്ട്. മദ്യപിച്ചു കിടന്നു ഉറങ്ങിപ്പോയെന്നും ഉണർന്നപ്പോൾ കൊണാങ്കിയെ കണ്ടില്ലെന്നുമാണ് അയാളുടെ ഒരു വാദം. വയറു വേദന മൂലം താൻ കടലിൽ നിന്നു കയറി പോന്നുവെന്നും കൊണാങ്കി അപ്പോൾ മുട്ടറ്റം വെള്ളത്തിൽ ആയിരുന്നുവെന്നുമാണ് മറ്റൊരു കഥ.

Person of interest named in Sudiksha case 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക