Image

ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൂമിലൂടെ വനിതാ ദിനം ആചരിച്ചു

Published on 13 March, 2025
ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൂമിലൂടെ വനിതാ ദിനം ആചരിച്ചു

2025 ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  ഫോമാ വിമൻസ് ഫോറം സംഘടിപ്പിച്ച പരിപാടി സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള  തുറന്ന ചർച്ചയ്ക്ക് വഴിതുറന്നു. മാർച്ച് 9 ന് സൂമിലൂടെ നടന്ന പരിപാടിയിൽ  ചെയർപേഴ്‌സൺ സ്മിത നോബിളാണ്  സ്വാഗത പ്രസംഗം നടത്തിയത്. വൈസ് ചെയർപേഴ്‌സൺ വിഷിൻ ജോയുടെ  പ്രാർത്ഥനാ ഗാനത്തോടെയാണ് പരിപാടി  ആരംഭിച്ചത്.മോഡറേറ്റർ കൂടിയായ സെക്രട്ടറി ആശ മാത്യുവിന്റെ കൃത്യമായ ആസൂത്രണം  പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിന് സഹായകമായി.

ആത്മവിശ്വാസം  ജീവിതത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ച്  ഇന്ദു ചാത്തം നൽകിയ ആമുഖ പ്രസംഗം ഏവരെയും പ്രചോദിപ്പിച്ചു. ഈ വർഷത്തെ വിമൻസ് ഡേ തീമായ 'ആക്സിലറേറ്റ് ആക്‌ഷൻ' അഥവാ 'പ്രവർത്തനം  ത്വരിതപ്പെടുത്തുക' എന്നുള്ള വിഷയത്തിൽ ഫോമ ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ സംസാരിച്ചു.  

ടെക്സസിലെ ഡാലസിൽ നിന്നുള്ള വൈശാഖ് നായരും ഫ്ലോറിഡയിലെ  ജാക്‌സൺവില്ലെയിൽ നിന്നുള്ള ലിൻസിയും ചേർന്നൊരുക്കിയ സംഗീതവിരുന്ന്  ആസ്വാദ്യകരമായ അനുഭവമായി. മുൻകാല  വനിതാ ഫോറം ചെയർപേഴ്‌സൺമാരായ  കുസുമം ടൈറ്റസും സുജ ഔസോയും അവർ താണ്ടിയ വഴികളെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെപ്പറ്റിയും  വാചാലരായി. വൈസ് ചെയർ ഗ്രേസി ജെയിംസും ഫോമ എക്സിക്യൂട്ടീവ് ടീമും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള സന്ദേശം കൈമാറി. 

റീജിയണൽ വനിതാ ഫോറം ചെയർപേഴ്‌സൺമാരായ അഷിത ശ്രീജിത്ത്, ഷീജ അജിത്ത്, അനില സന്ദീപ്, സൈറ വർഗീസ് എന്നിവർ അതാത് റീജിയനുകളിൽ  വരാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള രൂപരേഖ പങ്കുവച്ചു. പ്രോഗ്രാമിനിടയിൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധ ചെലുത്തിയ ദേശീയ വനിതാ ഫോറം ടീം അംഗം സ്വപ്ന സജിക്കും പരിപാടി ഏകോപിപ്പിച്ച ഡോ. മഞ്ജു പിള്ള,  ജൂലി ബിനോയ്, വിഷിൻ ജോ എന്നീ അംഗങ്ങൾക്കും  ചെയർപേഴ്സൺ നന്ദി അറിയിച്ചു.

ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൂമിലൂടെ വനിതാ ദിനം ആചരിച്ചു
ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൂമിലൂടെ വനിതാ ദിനം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക