Image

അറ്റ്ലാൻ്റ മെട്രോ മലയാളി അസോസിയേഷൻ (അമ്മ) വനിതാ ദിനം ആഘോഷിച്ചു

അമ്മു സക്കറിയ Published on 13 March, 2025
അറ്റ്ലാൻ്റ മെട്രോ മലയാളി അസോസിയേഷൻ (അമ്മ) വനിതാ ദിനം ആഘോഷിച്ചു

അറ്റ്ലാന്റാ: അറ്റ്ലാൻ്റ മെട്രോ മലയാളി അസോസിയേഷൻ (അമ്മ) വനിതാ ദിനം  വ്യത്യസ്ത പരിപാടികളോടെ    വനിതാ ദിനം ആഘോഷിച്ചു.

കൊട്ടും കുരവയും പാട്ടും മേളങ്ങളുമില്ലാതെ സ്വന്തമായി പുറത്തു പോയി ആഘോഷങ്ങളിൽ പങ്കു കൊള്ളാൻ പ്രായാധികൃവും ആരോഗൃവും അനുവദിക്കാതെ വീടിനുള്ളിൽകഴിയുന്നവരോടൊത്ത് ഭക്ഷണം കഴിച്ചും സംഭാഷണങ്ങളിൽ പങ്കുകൊണ്ടും അവരെ ആശ്വസിപ്പിച്ചും അംഗങ്ങൾ വനിതാദിനം  വ്യത്യസ്തമാക്കി.  

മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിലാണ് കൃതാർത്ഥത  എന്ന മാതൃകയാണ് “അമ്മ” സ്വീകരിച്ചത്. നിസഹായ അവസ്ഥയിൽ ഒരു താങ്ങായി കൈ പിടിക്കാൻ കൂടെ ആളുണ്ട്  എന്നൊരു ധൈരൃം കൊടുക്കുക , അവരെയും നമ്മോട് ചേർത്തു നിർത്തുക അതാണ് അമ്മ വിമൺസ് ഫോറം ആഗ്രഹിക്കുന്നത്.

ഓണം, കൃസ്തുമസ് എന്നീ വിശേഷാവസരങ്ങളിലും “അമ്മ” ഇങ്ങനെയുള്ള പരിപാടികൾ നടത്തുന്നു. ഇവയ്ക്കെല്ലാം പ്രചോദനം നൽകുവാനും കൂടെ നിൽക്കുവാനും അമ്മ പ്രസിഡന്റെ ജിത്തു വിനോയി, വൈസ് പ്രസിഡന്റ് ‌കാജൽ സഖറിയ, സെക്രട്ടറി റോബിൻ, ട്രഷറർ ഷാനു പ്രകാശ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ എപ്പോഴും  തയ്യാറാണ് എന്നുള്ളത് സന്തോഷം നൽകുന്നതാണ്.

ഏറ്റവും സീനിയറായിട്ടുള്ള അംഗവും ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായിട്ടുള്ള കൂടിക്കാഴ്ച കൂടിയായിരുന്നു ഇത്. വിമൻസ് ഫോറത്തെ പ്രതിനിധീകരിച്ച് ഗ്രേസി തരിയൻ , ആനി ചെറിയാൻ , കൃഷ് ണ രവീന്ദ്രനാഥ്, കവിത എന്നിവരും എക്സിക്യൂട്ടീവ്  അംഗങ്ങളെ പ്രതിനിധീകരിച്ച് ഷാനു പ്രകാശ്, ലൂക്കോസ് തരിയൻ , എന്നിവരും   പങ്കെടുത്തു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക