Image

തുഷാര ബിന്ദുക്കൾ ! (കവിത: ജയൻ വർഗീസ്)

Published on 13 March, 2025
തുഷാര ബിന്ദുക്കൾ ! (കവിത: ജയൻ വർഗീസ്)

സ്വർഗ്ഗസ്ഥനായപിതാവേ, പ്രപഞ്ചത്തിൻ 
സർഗ്ഗ ചൈതന്യ പ്രഭാ പൂരമേ ,      , 
വസ്തുവാം സ്ഥൂല പ്രപഞ്ച ഭാവത്തിലെ   
മുഗ്ദ ചൈതന്യമാം യാഥാർഥ്യമേ,

ഞാനായ തന്മാത്രാ ഖണ്ഡത്തിലുൾച്ചേർന്ന
ജ്ഞാനോദത്തിന്റെ വിശ്വ രൂപം 
ചൂടി നിൽക്കുന്നു ചലനമായ്‌ സത്യമാം 
ബോധം സസൂക്ഷ്മം പ്രപഞ്ചമെങ്ങും !

ഇല്ലായിരുന്നെങ്കിലീ ബോധ സംഗീത
സംഗമ താള സജീവ സത്യം, 
ശബ്ദ ചലനങ്ങളൊന്നുമേയില്ലാത്ത 
ശപ്ത നിർജ്ജീവ പദാർത്ഥ പിണ്ഡം

ആദിയന്തങ്ങൾക്കതീത നിരാമയ 
താള പ്രവാഹമായീ പ്രപഞ്ചം
ഭൂമിയാം തൊട്ടിലിലെന്നെ തലോടുന്ന 
താരാട്ടു പാട്ടിന്റെ മുന്നൊരുക്കം !

കുഞ്ഞു തന്മാത്രകൾ തുന്നിയെടുത്തൊരീ 
മഞ്ഞൾ പ്രസാദ മനുഷ്യ ജന്മം 
തന്നിലെ സ്നേഹ പ്രകാശത്തെ യുൾക്കൊണ്ട 
കുഞ്ഞൊരു തുള്ളി തുഷാര ബിന്ദു !
 

Join WhatsApp News
Jayan varghese 2025-03-14 07:45:20
ആകാത്ത പണിക്ക് പോയി അപകടത്തിലാവുന്ന കുറെ കവികൾ ഉണ്ട് നമുക്കിടയിൽ. ( ഞാനുൾപ്പടെ ) അയൽ വീട്ടിലെ അമ്മാമ്മയുടെ അലിവിൽ പതിവായി ഉച്ചക്കഞ്ഞി തരപ്പെടുത്തിയിരുന്ന ഒരാളുടെ കഥയുണ്ട്.. ഒരു കാലിനു സ്വാധീനമില്ലാത്ത അയാൾ വീട്ടിലെത്തുമ്പോൾ എന്നും അമ്മാമ്മ ഉച്ചക്കഞ്ഞി കൊടുത്തിരുന്നു. ( നമ്മുടെ ഇ മലയാളിയെപ്പോലെ ) ഒരു ദിവസം മുറ്റത്തെ മാവിൽ നിന്ന് തോട്ടി കൊണ്ട് മാങ്ങാ പറിക്കാൻ ശ്രമിക്കുന്ന അമ്മാമ്മയോട് താൻ മാവിൽ കയറി മാങ്ങാ പറിക്കാം എന്നായി ഇയ്യാൾ. “ ആ ചട്ടുകാലും വച്ചോണ്ട് നീ മാവേൽ കേറണ്ട ഏലിയാസേ “ എന്ന അമ്മാമ്മയുടെ അപേക്ഷയെ തൃണവൽക്കരിച്ചു കൊണ്ട് അയാൾ മാവിൽ വലിഞ്ഞു കയറി മാങ്ങാ പറിച്ചിട്ടു. “ വേണ്ടായിരുന്നല്ലോ ഏലിയാസേ ” എന്ന് അമ്മാമ്മ പറഞ്ഞെങ്കിലും പിറ്റേ ദിവസം മുതൽ മരത്തിൽ കയറേണ്ടി വരുന്ന എന്തിനും ഏതിനും അമ്മാമ്മ ഏലീയാസിന്റെ സഹായം തേടി. “ ഏലിയാസേ ആ ചക്ക, ആ മാങ്ങ, ആ തേങ്ങ എന്നിങ്ങനെ പോയി അമ്മാമ്മയുടെ റിക്വസ്റ്റുകൾ. ചുരുക്കത്തിൽ ഏലിയാസിന് നിലത്തു നിൽക്കാൻ നേരമില്ലെന്നായി. ഗതികെട്ട ഏലിയാസ് അമ്മാമ്മയുടെ കണ്ണിൽപ്പെടാതെ ഒളിച്ചു നടക്കാൻ തുടങ്ങി. അതോടെ എന്നും കിട്ടിയിരുന്ന ഉച്ചക്കഞ്ഞിയിൽ മണ്ണ് വീണ ഏലീയാസിന്റെ അവസ്ഥ നമ്മുടെ കവികൾക്ക് സംഭവിക്കാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു. ജയൻ വർഗീസ്.
josecheripuram@gmail.com 2025-03-14 14:29:32
That's true but a person of integrity can't remain silent, the urge to write become intensified and you write.(in your words you climb the tree)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക