വിളക്കണഞ്ഞാൽ വിളറിയ നിശയുടെ
വിശുദ്ധി കളയാൻ ആഭാസന്മാരുടെ തേരോട്ടം
പകലിൻ്റെ മാന്യതയുടെ മൂടുപടം രാവിൽ
അഴിഞ്ഞുവീണ് പലരുടെയും ഉറക്കം കെട്ടു
ഉറക്കപിച്ചിൽ പറഞ്ഞതൊന്നും കഥകളല്ല
രാസലഹരിയിൽ യുവത ഉറക്കമൊഴിച്ച്
മേയുന്ന നഗരവും ഗ്രാമവും കണ്ണടച്ചുറങ്ങുന്നു
ഉണരാൻ വൈകിയ നിദ്രയിൽ വിഭ്രാന്തി
ഉണർന്നിരുന്നവരെല്ലാം പകൽസ്വപനം കണ്ടു ഊറി ചിരിക്കുന്നു
ദേഹം വെടിഞ്ഞു ദേഹി അകലുമ്പോൾ
അറിയുന്നു നാം ശാശ്വത ഉറക്കമാണിനിയീ മണ്ണിൽ.....