
ഒൻപതു മാസം ബഹിരാകാശത്തു കുടുങ്ങിയ സുനിത വില്യംസും ബുച് വിൽമോറും ചൊവാഴ്ച്ച സുരക്ഷിതമായി ഭൂമിയിൽ ഇറങ്ങിയതോടെ, അവരെ കൊണ്ടുവരുമെന്നു വാക്കു നൽകിയ പ്രസിഡന്റ് ട്രംപ് അതു പാലിച്ചെന്നു വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി.
ട്രംപിന് അതൊരു മുൻഗണന ആയിരുന്നുവെന്നു വൈറ്റ് ഹൗസ് പറഞ്ഞു. അവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതിനു സ്‌പേസ്എക്സ് ഉടമ എലോൺ മസ്കിനു ക്രെഡിറ്റും നൽകി.
മസ്‌ക് സ്‌പേസ്എക്‌സ് ടീമുകൾക്കും നാസയ്ക്കും അഭിനന്ദനം അറിയിച്ചു. ദൗത്യത്തിനു മുൻഗണന നൽകിയതിനു ട്രംപിനു നന്ദി പറയുകയും ചെയ്തു.
കഴിഞ്ഞ വർഷം ജൂണിൽ ബോയിങ്ങിന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിൽ പോയി കുടുങ്ങിയ സുനിത വില്യംസും ബുച് വിൽമോറും റഷ്യൻ യാത്രികൻ അലക്‌സാണ്ടർ ഗോർബനോവുമൊത്തു ചൊവാഴ്ച്ച വൈകിട്ട് 5:57നാണു ഫ്ലോറിഡ തീരത്തിനടുത്തു കടലിൽ ഇറങ്ങിയത്. അവരെ ഉടൻ തന്നെ കപ്പലുകളിൽ കയറ്റി. അവർ പിന്നീട് നാസയുടെ ഹ്യുസ്റ്റണിലെ കേന്ദ്രത്തിൽ സ്വന്തം കുടുംബങ്ങളുമായി ഒത്തു ചേർന്നു.
Trump kept promise on astronauts: White House