
ഗുജറാത്തിലെ ജൂലാസൻ ഗ്രാമത്തിൽ ഉത്സവമായി. അവരുടെ മകൾ സുനിത വില്യംസ് ബഹിരാകാശത്തു നിന്നു തിരിച്ചെത്തിയതിന്റെ ആഘോഷം.
ഇന്ത്യൻ സമയം പുലർച്ചെ മൂന്നു മണിക്ക് ശേഷമാണു ഡ്രാഗൺ സ്‌പേസ്ക്രാഫ്റ്റ് ഫ്ലോറിഡ തീരത്തിനടുത്തു കടലിൽ ഇറങ്ങിയത്. ഒൻപതു മാസം ബഹിരാകാശത്തു കുടുങ്ങിയ സുനിതയ്ക്കു വേണ്ടി പ്രാർഥനയോടെ കാത്തിരുന്ന ഗ്രാമത്തിൽ അതോടെ ആഹ്‌ളാദം അണപൊട്ടി.
സുനിതയുടെ ബന്ധു ദിനേശ് റാവൽ അഹമ്മദാബാദിൽ അവരുടെ സുരക്ഷിതമായ മടക്കയാത്രയ്ക്കു വേണ്ടി ചൊവാഴ്ച്ച യജ്ഞം സംഘടിപ്പിച്ചിരുന്നു.
രാജ്‌നാഥിന്റെ അഭിന്ദനം
ബഹിരാകാശത്തു ഇന്ത്യയുടെ പുത്രി അസാമാന്യ റെക്കോർഡ് സൃഷ്ടിച്ചുവെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡൽഹിയിൽ പറഞ്ഞു. "ബഹിരാകാശത്തു അതിജീവനത്തിന്റെ ചരിത്രം തന്നെ സുനിതയും മറ്റു സഹയാത്രികരും തിരുത്തിക്കുറിച്ചു!" അദ്ദേഹം എക്‌സിൽ കുറിച്ചു.
"സുനിത വില്യംസിന്റേത് അവിശ്വസനീയമായ യാത്രയാണ്. അചഞ്ചലമായ അർപ്പണം, ധീരത, പോരാട്ട വീര്യം. അവരുടെ ധൈര്യവും നേട്ടങ്ങളും നമുക്കെല്ലാം അഭിമാനിക്കാൻ വക തരുന്നു. അവരുടെ സുരക്ഷിതമായ തിരിച്ചെത്തൽ ലോകത്തിനു തന്നെ ആഘോഷമാണ്. അഭിനന്ദനങ്ങൾ. അവരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുവരാൻ പരിശ്രമിച്ച എല്ലാവര്ക്കും വലിയ നന്ദി."
Williams village celebrates