
സുനിത വില്യംസും ബുച് വിൽമോറും 9 മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം ഭൂമിയിൽ ഇറങ്ങുമ്പോൾ അവരെ വരവേൽക്കാൻ ഫ്ലോറിഡ തീരത്തു നിന്നകലെ മനോഹരമായ ദൃശ്യം വിരിഞ്ഞു. കടലിൽ ഡോൾഫിനുകൾ നീന്തുന്ന കാഴ്ച്ച മനം കുളിർക്കുന്നതായിരുന്നു.
ബഹിരാകാശ യാത്രികർക്കു സ്വാഗതമോതാൻ എന്ന മട്ടിലാണ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റിന്റെ ചുറ്റിലും അവ നീന്തിക്കളിച്ചത്. സ്‌പേസ്ക്രാഫ്റ്റ് പിന്നീട് രക്ഷാ യാനത്തിലേക്കു സുരക്ഷിതമായി മാറ്റി.
Dolphins greet Williams and Wilmore