ഹിന്ദു മതത്തിലെ ജാതി വിവേചനത്തിനെതിരെ കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (സി എസ് യു) നടപടി എടുക്കുന്നത് ന്യായമാണെന്നു കലിഫോർണിയ ഫെഡറൽ കോടതി തീർപ്പു കല്പിച്ചു. ജാതി വിവേചനം കൈകാര്യം ചെയ്യുന്നതു കൊണ്ടു യൂണിവേഴ്സിറ്റി മതപരമായ അവകാശങ്ങൾ ലംഘിക്കുന്നില്ല എന്നു കോടതി വ്യക്തമാക്കി.
ഹിന്ദുമതം ജാതി വിവേചനം തടയുന്നുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയുടെ നയം അതുമായി പൊരുത്തപ്പെടുന്നുണ്ടെന്നു അപ്പീൽ കോടതി ചൂണ്ടിക്കാട്ടി.
യൂണിവേഴ്സിറ്റിയിലെ രണ്ടു പ്രഫസർമാരാണ് സി എസ് യുവിൽ വിവേചനത്തിനെതിരെ ജാതിയും ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തു 2022 ഒക്ടോബറിൽ ഈ വിഷയവുമായി കോടതിയിൽ പോയത്. ആ നയം മത സ്വാതന്ത്ര്യത്തെ ലംഘിക്കുന്നു എന്നായിരുന്നു അവരുടെ വാദം.
2023 നവംബറിൽ, സി എസ് യു നയം ഹിന്ദുമതത്തെ കരിതേക്കുന്നു എന്ന ആരോപണം ഫെഡറൽ കോടതി തള്ളി. ഇപ്പോൾ അപ്പീൽ കോടതി അവരുടെ പരാതിയും തള്ളിക്കളഞ്ഞു.
മത അവകാശങ്ങളുടെ പേരിൽ ജാതി വിവേചനം തുടരാനുളള ശ്രമങ്ങൾക്ക് ഈ വിധി തിരിച്ചടിയായെന്നു സവേര കൂട്ടായ്മയുടെ പേരിൽ അംബേദ്‌കർ കിംഗ് സ്റ്റഡി സർക്കിൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. എല്ലാ ദക്ഷിണേഷ്യൻ സമൂഹങ്ങളിലും ജാതി വിവേചനം ഉണ്ടെന്നു അവർ പറഞ്ഞു.
Federal court endorses CSU caste policy