ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അറുപത് വര്‍ഷങ്ങള്‍ എന്നത് ചെറുതായ കാലഘട്ടമല്ല. വെറും ഇരുപത് വര്‍ഷങ്ങള്‍കൊണ്ടാണ് ചൈന അമേരിക്കയെ വെല്ലുന്ന സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവന്നത്. സോവ്യറ്റ് യൂണിയന്റെ പതനത്തില്‍നിന്ന് പഠംപഠിച്ചതാണ് ചൈനയുടെ വിവേകം. കമ്മ്യൂണിസത്തിന്റെ വരട്ടുസിദ്ധാന്തംകൊണ്ട് രാജ്യപുരോഗതി കൈവരിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ മനസിലാക്കി. പാശ്ചാത്യരാജ്യങ്ങള്‍ കാപിറ്റലിസംത്തിലൂടെയാണ് പുരോഗതിയിലേക്ക് നീങ്ങുന്നത്. കമ്മ്യൂണിസം കൈവിടാതെതന്നെ കാപ്പിറ്റലിസം നടപ്പിലാക്കാനാണ് ചൈനതീരുമാനിച്ചത്. അത് വിജയകരമായി തീരുകയും ചെയ്തു.
1948 ല്‍ മാവോയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചെടുത്ത ചൈന അന്നത്തെ ഇന്‍ഡ്യയേക്കാള്‍ ദരിദ്രമായ രാജ്യമായിരുന്നു. ആയിരം പുഷ്പങ്ങള്‍ വിരിയട്ടെ തുടങ്ങിയ സുന്ദര മുദ്രാവാക്യങ്ങള്‍ മുഴക്കി ജനങ്ങളെ മോഹിപ്പിച്ചതല്ലാതെ അവരുടെ പട്ടിണിമാറ്റാന്‍ മാവോ ഭരണത്തിന് കഴിഞ്ഞില്ല. ചൈനീസ് ജനത അധ്വാനശീലരായതുകൊണ്ട് പാടത്തും കരയിലും കഠിനപ്രയന്തംചെയ്ത് ജീവിതം മുന്നോട്ടുനയിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ യാതൊന്നും ചെയ്യാന്‍ സാധിച്ചില്ല. കമ്മ്യൂണ്‍ പോലുള്ള പരീക്ഷണങ്ങളിലൂടെ ജനജീവിതം കൂടുതല്‍ ദുഃസഹമാക്കുകയും ചെയ്തു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍.
മാവോയുടെ മരണത്തിനുശേഷം അധികാത്തിലെത്തിയ ഡെങ്ങ്‌സിയാവോ പിങ്ങ് ആണ് ചൈനയുടെ മുന്നേറ്റത്തിലേക്കുള്ള പാതതുറന്നിട്ടത്. കമ്മൂണിസംകൊണ്ട് രാജ്യപുരോഗതി കൈവരിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കാനുള്ള വിവേകബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. വ്യവസായവല്‍കരണംകൊണ്ടേ രാജ്യം പുരോഗമിക്കത്തുള്ളു എന്ന് അദ്ദേഹം മനസിലാക്കി. അതിനുള്ള ആദ്യപടിയായി അദ്ദേഹംകണ്ടത് ഗതാഗതസൗകര്യം വര്‍ദ്ധിപ്പിക്കക എന്നതായിരുന്നു.ചൈനയിലുടനീളം നാലും ആറുംവരികളുള്ള ഹൈവകള്‍ നിര്‍മ്മിച്ചുകൊണ്ടാണ് അദ്ദേഹം വ്യവസായവല്‍കരണത്തിന് തുടക്കമിട്ടത്. നല്ലറോഡുകള്‍വന്നാല്‍ അതിന്റെ ഇരുവശങ്ങളിലും വ്യവസായങ്ങളും ഹോട്ടലുകളും ,ഷോപ്പിങ്ങ് മാളുകളും ഉണ്ടാകുമെന്ന് അദ്ദേഹം മനസിലാക്കി. അമേരിക്കക്ക് ഒപ്പമെത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ പുരോഗതിയുടെ ചിത്രം ഇവിടെ ആരംഭിക്കുന്നു.
അയല്‍രാജ്യം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോഴും ഇന്‍ഡ്യ ഉറക്കത്തിലായിരുന്നു. ഇശ്ചാശക്തിയുള്ള ഭരണാധികാരികള്‍ ഇല്ലാതെപോയതാണ് രാജ്യത്തിന് സംഭവിച്ച ദുദ്രോഗം. ചൈന കമ്മ്യൂണിസം മടക്കിവച്ച് പാശ്ചാത്യ കാപിപിറ്റലിസം സ്വീകരിച്ചത് കണ്ടിട്ടും ഒരിക്കലും നടപ്പിലാകാകന്‍ സാധിക്കാത്ത സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം കൈവിടാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കരുകള്‍ തയ്യാറായില്ല. അതിന്റെ ഫലമായി അറുപതുവര്‍ഷത്തെ ഭരണംകൊണ്ട് ഏതാനുംചുവടുകള്‍ മുന്നേറാനേ രാജ്യത്തിനായുള്ളു. ഇതിനിടക്ക് ജനതാദള്‍ പോലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടികളും തങ്ങളുടെപങ്ക് വഹിച്ചിട്ടുപോയി.
ഇതിനെല്ലാം സമൂലമാറ്റം സംഭവിച്ചത് 2014 ല്‍ നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടു കൂടിയാണ്. കോണ്‍ഗ്രസ്സ് ഗവണ്മെന്റുകളുടേതില്‍നിന്ന് വ്യത്യസ്തമായതൊന്നും മോദിയില്‍നിന്നും ജനങ്ങള്‍ പ്തീക്ഷിച്ചില്ലെങ്കിലും രാജ്യപുരോഗതിയാണ് തന്റെ ഭരണലക്ഷ്യമെന്ന് മോദി പെട്ടന്നുതന്നെ തെളിയിച്ചു. മുദ്രാവാക്യം വിളിക്കാനും ജാഥനയിക്കാനും മാത്രമറിയാവുന്ന രാഷ്ട്രീയക്കാരെ മാറ്റിനിറുത്തി കഴിവുള്ളവരെകണ്ടെത്തി അവരെ തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതാണ് മോദിയുടെ ഭരണവിജയം. വിദേശകാര്യമന്ത്രി ജയശങ്കറും റയില്‍വേമന്ത്രി അശ്വനി വൈഷ്ണവും ഗതാഗതവകുപ്പ് വിദഗ്ധമായി കൈകാര്യംചെയ്യുന്ന നിതിന്‍ ഗാഡ്ഗിരിയും ഉദാഹരണം.
മന്‍മോഹന്‍ സിങ്ങ് മന്ത്രസഭയില്‍ കേരളത്തില്‍നിന്നുള്ള ആറുപേര്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തിന് എന്തെങ്കിലും പ്രയോജനം അവരെക്കൊണ്ട് ഉണ്ടായോയെന്ന് ആലോചിച്ചു നോക്കാവുന്നതാണ്. കേരളത്തിന്റെകാര്യം പോകട്ടെ രാജ്യത്തിന് എന്തെങ്കിലും ഗുണകരമായത് ചെയ്യാന്‍ അവരെക്കൊണ്ട് സാധിച്ചോ. പ്രധാനപ്പെട്ട രാജ്യരക്ഷാവകുപ്പ് കൈകാര്യംചെയ്ത എ. കെ. ആന്റണി ഇന്‍ഡ്യന്‍ സൈന്യത്തെ പത്തുവര്‍ഷം പിന്നോട്ടടിച്ചെന്ന് സൈനികമേധാവികള്‍ തന്നെയാണ് പറഞ്ഞത്. സൈന്യത്തെ മാത്രമല്ല കോണ്‍ഗ്രസ്സിനെതന്നെ അവതാളത്തിലാക്കിയിട്ടാണ് അദ്ദേഹം മടങ്ങിയത്. മോദിഭരണത്തിന്‍കീഴില്‍ ലോകത്തിലെ മൂന്നാംശക്തിയായി ഇന്‍ഡ്യന്‍ സൈന്യം മാറി. ഏതൊരു ഇന്‍ഡ്യാക്കാരനും അഭിമാനിക്കാവുന്ന കാര്യം.
ബ്രിട്ടീഷുകാരന്‍ പണിതിട്ടുപോയ റയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും പരിഷ്‌കരിക്കാന്‍ അറുപതുവര്‍ഷം ഇന്‍ഡ്യഭരിച്ച സര്‍ക്കാരുകള്‍ക്കായില്ല. എറണാകുളം ജംങ്ങ്ഷനും നോര്‍ത്തും സ്റ്റേഷനുകള്‍ അന്നത്തെപോലെതന്നെ സ്ഥിതിചെയ്യുന്നു. അതെല്ലാം പുതുക്കി പണിയാന്‍ മന്ത്രി വൈഷ്ണവ് തീരുമാനിച്ചുകഴിഞ്ഞു. കൊല്ലം തിരുവനന്തപുരം സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള പണികള്‍ ആരംഭിച്ചുകഴിഞ്ഞു.
ട്രെയിനുകളുടെകാര്യം അതീവകഷ്ടം. കേരള എക്‌സ്പ്രസ്സില്‍ ഒരിക്കല്‍ യാത്രചെയ്തപ്പോള്‍ ടൊയ്‌ലറ്റില്‍ പോകാതെ മണിക്കൂറുകള്‍ കഴിച്ചുകൂട്ടിയത് ഓര്‍ക്കുന്നു. അത്രക്ക് വൃത്തിഹീനമായിരുന്നു ബാത്ത്‌റൂം. ഇന്നിപ്പോള്‍ പണംമുടക്കിയിട്ടാണെങ്കിലും വന്ദേഭാരത് പോലുള്ള ട്രെയിനുകളില്‍ യാത്രചെയ്യാനാകും. അത് അശ്വനി വൈഷ്ണവിന്റെ കഴിവ്.
ഭാരത്മാല പദ്ധതിപ്രകാരം രാജ്യത്തെ പ്രധാനറോഡുകളെല്ലാം 60 മീറ്റര്‍വീതിയില്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിനുംകിട്ടി ഒരുവിഹിതം. എന്നാല്‍ അറുപതിനുപകരം 30 മീറ്റര്‍മതിയെന്ന് കേരളരാഷ്ട്രീയ പാര്‍ട്ടികളെല്ലാം കൂട്ടായതീരുമാനമെടുത്തു. മുപ്പതുമീറ്ററില്‍ ലോകത്തിലൊരിടത്തും ഹൈവേകളില്ലെന്നകാര്യം മണ്ടന്‍ രാഷ്ട്രീയക്കാര്‍ ഓര്‍ത്തില്ല. ഹൈവേ അതോറിറ്റി കേരളത്തെ മാറ്റിവച്ചിട്ട് മറ്റുസംസ്ഥാനങ്ങളില്‍ പണിയാരംഭിച്ചു. അതെല്ലാം പണിപൂര്‍ത്തിയായി വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടും കേരളം പഴയപടി പത്തുമീറ്റര്‍ റോഡുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.
ദിവസവും നൂറുകണക്കിന് ബൈക്കുയാത്രക്കാര്‍ റോഡില്‍ മരിച്ചുവീണുകൊണ്ടിരുന്നിട്ടും രാഷ്രീയക്കാരുടെ കണ്ണ് തുറന്നില്ല. എന്തെല്ലാം കുറ്റംപറഞ്ഞാലും അവസാനം പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയതിനുശേഷമാണ് 45 മീറ്ററില്‍ ഹൈവേ നിര്‍മ്മിക്കാമെന്ന് തീരുമാനം എടുത്തത്. അതിനുള്ള ഭൂമി അളന്നുതിരിച്ച് നില്‍കിയതല്ലാതെ സംസ്ഥാനവിഹിതമായ 25 ശതമാനംതുക കേരളം ഇന്നുവരെ നല്‍കിയിട്ടില്ലെന്ന് നിതിന്‍ ഗാഡ്ഗിരിയാണ് പാര്‍ലമെന്റില്‍ പറഞ്ഞത്. നൂറുശതമാനം കേന്ദ്രസര്‍ക്കാരിന്റെ ചിലവിലാണ് കേരളത്തിലെ ഹൈവേ 66 നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നത്. 2026 മാര്‍ച്ചുമാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. ഹൈവേ മോദിയുടെ ദാനമല്ലന്ന് ഒരാള്‍ എഴുതികണ്ടു. പിണറായി പോലും പറയാത്ത കാര്യമാണത്.
എം സി റോഡിന് പാരലല്‍ ആയി തിരുവനന്തപരത്തുനിന്നും അങ്കമാലിവരെ നീളുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മ്മിക്കാന്‍ കേന്ദ്ര ഗതാഗതവകുപ്പ് തീരുമാനിച്ചപ്പോള്‍ അതിനെതിരെ നിലപാടെടുത്ത കേരളത്തിന്റെ പാര്‍ലമെന്റ് മെമ്പറെ നമ്മള്‍കണ്ടു. അദ്ദേഹം കേന്ദ്രമന്ത്രി ഗാഡ്ഗിരിയെ നേരിട്ടുകണ്ട് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. മാവേലിക്കരയെ പ്രതിനിധീകരിക്കുന്ന ഈ എം പിയെ പോലുള്ള വികസനവിരോധികളാണ് കേരളത്തിന്റെ ശാപം. ഈ മനുഷ്യനെതന്നെ വീണ്ടുംതെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയക്കാന്‍ കേരളമക്കള്‍കാട്ടിയ മാഹാമനസ്‌കതയെ വാഴ്ത്താതെ തരമില്ല.
ആകാശത്തേക്ക് റോക്കറ്റുവിട്ടാല്‍ പട്ടിണിമാറുമോയെന്ന് കേരളത്തിലെ ഇടതുവലത് ബുദ്ധിജീവികള്‍ ( ? ) ചോദിക്കുന്നതുകേട്ടു. ഐ എസ് ആര്‍ ഓ റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനെ കളിയാക്കിയാണ് അവര്‍ സംസാരിച്ചത്. റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതുകൊണ്ട് നേട്ടങ്ങളും രാജ്യത്തിന് ഉണ്ടാകുന്നുണ്ട് എന്നകാര്യം ഇവര്‍ക്കറിയില്ല. അന്യരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെ കോടികളാണ് രാജ്യത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിലവുകുറഞ്ഞ വിധത്തില്‍ സാറ്റലൈറ്റുകള്‍ ശൂന്യാകാശത്തില്‍ എത്തിക്കുന്നതുകൊണ്ട് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്‍ഡ്യയെയാണ് ആശ്രയിക്കുന്നത്. ഇതൊന്നും മനസിലാക്കാതെ വിഢിത്തങ്ങള്‍മാത്രം എഴുന്നെള്ളിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരെ വീണ്ടുംവീണ്ടും മാറിമാറി വിജയിപ്പിക്കുന്ന കേരളമക്കളോടാണ് സഹതാപം തോന്നുന്നത്.
samnilampallil@gmail.com.