Image

ജെയിംസ് ഇല്ലിക്കല്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട്

Published on 23 March, 2025
ജെയിംസ് ഇല്ലിക്കല്‍  ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക  പ്രസിഡണ്ട്

ന്യൂയോര്‍ക്ക്: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിഎന്‍എ) പുതിയ പ്രസിഡണ്ടായി ജെയിംസ് ഇല്ലിക്കല്‍ (ഫ്ളോറിഡ) തെരഞ്ഞെടുക്കപ്പെട്ടു. വിപിന്‍ ചാലുങ്കല്‍, ചിക്കാഗോ (ജനറല്‍ സെക്രട്ടറി), സിജു ചെരുവന്‍കാലായില്‍, ന്യൂയോര്‍ക്ക് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്), സൂസന്‍ തെങ്ങുംതറയില്‍, സാന്‍ഹൊസെ (ജോയിന്‍റ് സെക്രട്ടറി), ജോജോ തറയില്‍, ഹൂസ്റ്റണ്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.  
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാത്രമാണ് ഇത്തവണ ഇലക്ഷന്‍ നടന്നത്.വിജയിച്ച വിപിന്‍ ചാലുങ്കലിന് 87  വോട്ടും എതിർ സ്ഥാനാർത്ഥി ജോൺ വിലങ്ങാട്ടുശ്ശേരിലിന്  51 വോട്ടും ലഭിച്ചു .   

മുന്‍ പ്രസിഡണ്ടുമാരായ ബേബി മണക്കുന്നേല്‍ (ചെയര്‍മാന്‍), അലക്സ് (അനി) മഠത്തില്‍താഴെ, സിറിയക് കൂവക്കാട്ടില്‍ എന്നിവരടങ്ങിയ   കമ്മിറ്റിയാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കിയത്.

റീജിയണല്‍ വൈസ് പ്രസിഡണ്ടുമാര്‍: ഫില്‍സ് മാത്യു മാപ്പളശേരില്‍ (ഹൂസ്റ്റണ്‍), അരുണ്‍ ജോര്‍ജ് പൗവ്വത്തില്‍ (മയാമി), സില്‍വസ്റ്റര്‍ സിറിയക് കൊടുന്നിനാംകുന്നേല്‍ (ഡാളസ്), ബാബു തൈപ്പറമ്പില്‍ (ചിക്കാഗോ), സജി ജോസഫ് ഒരപ്പാങ്കല്‍ (ന്യൂയോര്‍ക്ക്), ഗോഡ്വിന്‍ കൊച്ചുപുരയ്ക്കല്‍ (മിനസോട്ട), റ്റോമി ജോസഫ് (വാഷിങ്ടണ്‍), ജോബിന്‍ മാനുവല്‍ മരങ്ങാട്ടില്‍ (സാക്രമെന്‍റോ), ജോബി ഫിലിപ്പ് ഊരാളില്‍ (ഫ്ളോറിഡ), മിന്നു ഏബ്രഹാം (കാനഡ)  

ഡികെസിസി പ്രതിനിധികൾ: സിസ്മോന്‍ തോമസ് (ഒഹായോ), സെബി ചാണ്ടി (സാന്‍അന്‍റോണിയോ), സാജന്‍ പച്ചിലമാക്കില്‍ (ചിക്കാഗോ), മനോജ് ജേക്കബ് (സാന്‍ഹൊസെ), ജോയി പാറടിയില്‍ (ന്യൂയോര്‍ക്ക്), പാപ്പച്ചന്‍ പട്ടത്തുവെളിയില്‍ (ഫ്ളോറിഡ), റിജോ ജോണ്‍ മങ്ങാട്ട് (കാനഡ)  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക