Image

ജഡ്ജി കെ പി ജോർജ് രാജിവയ്ക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടി

പി പി ചെറിയാൻ Published on 05 April, 2025
ജഡ്ജി കെ പി ജോർജ് രാജിവയ്ക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടി

ഫോർട്ട് ബെൻഡ് കൗണ്ടി(ടെക്സാസ്): മണി ലോണ്ടറിംഗ് കേസിൽ അറസ്റ്റിലായ  ജഡ്ജി കെ പി ജോർജ് രാജിവയ്ക്കണമെന്ന് ഫോർട്ട് ബെൻഡ് കൗണ്ടി ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെട്ടു.

ജഡ്ജി കെ പി ജോർജിനെതിരെ രണ്ട് ചാർജ്  ചുമത്തി. മൂന്നാം ഡിഗ്രി ഫെലനി കുറ്റമാണ് ചുമത്തിയത് .

ജോർജ് അധികാരികൾക്ക് കീഴടങ്ങിയ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഫോർട്ട് ബെൻഡ് കൗണ്ടി ജയിലിലാക്കി. പിന്നീട് പതിനായിരം ഡോളർ വീതമുള്ള രണ്ടു ജാമ്യത്തിന് പുറത്തു വന്നു.  

ജോർജിന്  മേൽ $30,000 മുതൽ $150,000 വരെയുള്ള  തെറ്റായ പണമിടപാട് ആരോപിക്കപ്പെടുന്നു. പൂർണ്ണ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2019 ൽ നടന്ന കാര്യമാണിത്.

ഫോർട്ട് ബെൻഡ് കൗണ്ടി ഡെമോക്രാറ്റിക് പാർട്ടി  ചെയർമാനായ ഫ്രെഡ് ടെയ്‌ലറും ജഡ്ജിയിലുള്ള തന്റെ നിരാശ പ്രകടിപ്പിച്ച് ഒരു പ്രസ്താവന പുറത്തിറക്കി.

'ജഡ്ജ് ജോർജിൽ ഞാൻ വളരെ നിരാശനാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഞങ്ങളെ നിരാശപ്പെടുത്തി, അദ്ദേഹം വഹിക്കുന്ന ഉദ്യോഗത്തിന്  അനുസൃതമായ  ശരിയായ തീരുമാനം  ഉപയോഗിച്ചിട്ടില്ല.  താനും ഫോർട്ട് ബെൻഡ് കൗണ്ടി ഡെമോക്രാറ്റിക് പാർട്ടിയും കെപി ജോർജ്ജ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്നു.

 

Join WhatsApp News
Nainaan Mathullah 2025-04-05 14:46:44
I believe this is politically motivated charges. Let courts decide. This can be also to discourage others like minded from standing for election. Let us wait and see how this political game will play out. I have no question yet on the integrity of Judge K. P. George.
Wisdom 2025-04-05 19:01:56
Nobody is guilty until proven innocent. So I will hold my comment on this. But nobody can justify their mistakes because we have a convicted felon president in power. Half of American voters didn’t mind his character and criminal background and they voted him into office. When the people elect corrupt people, it is a warning sign for us. It is like rust and it will destroy the society.
P V Thankachan 2025-04-05 20:04:29
ഇവിടെ Mathulla പറയുന്നത് ഒരു പരിധിവരെ ശരിയാണെന്ന് തോന്നുന്നു. പക്ഷേ ഇതിൻറെ പേരിൽ കാലു മാറി മറ്റൊരു പാർട്ടിയിൽ ചേരുന്നത് ശരിയല്ല. ജയിച്ച ആ പാർട്ടിയിൽ തന്നെ ഉറച്ചുനിന്നു ഫൈറ്റ് ചെയ്യണം. മറ്റൊന്ന് നമ്മുടെ മലയാള സമൂഹം ശ്രദ്ധിക്കേണ്ടത്, ഇത്തരക്കാരെ, അല്ലെങ്കിൽ നമ്മുടെ ഇന്ത്യക്കാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയക്കാരെ എപ്പോഴും നമ്മൾ തന്നെ എവിടെയും നമ്മൾ മാത്രം തോളിൽ ചുമന്നുകൊണ്ട് നടക്കുന്ന ശരിയല്ല. ഇവിടെ ഏതെങ്കിലും ഒരു മലയാള ചടങ്ങ് നടന്നാൽ മലയാളം പള്ളിച്ചടങ്ങ് നടന്നാൽ എല്ലാത്തിനും ഇവര് വന്ന് കുത്തിയിരുന്ന് നീണ്ട നീണ്ട പ്രസംഗങ്ങൾ ചെയ്യുന്നു. ഇവരെയൊക്കെ തെരഞ്ഞെടുത്ത് വിട്ടിരിക്കുന്നത് നമ്മുടെ കാര്യത്തിന് വേണ്ടി മാത്രമല്ല. നമ്മുടെ ചടങ്ങ് മാത്രം ഉദ്ഘാടനം ചെയ്യാനല്ല ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവർ മൊത്തം എല്ലാ ജാതിമതരുടെയും കാര്യങ്ങൾ നിർവഹിക്കാനാണ്. ഇതിപ്പോ ചിക്കാഗോയിൽ ആണെങ്കിൽ ഇനിയോർക്കിലാണെങ്കിലും, Texas ആണെങ്കിലും മലയാളിയുടെ പരിപാടിയിൽ ചുക്കില്ലാത്ത കഷായം ഇല്ല എന്ന് പറയുന്ന മാതിരി എല്ലാ മലയാളി Legislators, mayers, judges എല്ലാത്തിനെയും വേദിയിൽ കാണാം, അതിപ്പോൾ FOMA, Fokana, പള്ളികൾ എന്തായാലും പൂക്കളും മേടിച്ച് പൊന്നാടയും ധരിച്ചുകൊണ്ട് ഇവരെ വേദിയിൽ കാണാം. പിന്നെ മത നേതാക്കളെയും, പിന്നെ ചില സ്ഥിരം കുറ്റികളെയും കാണാം. ഏതാണെങ്കിലും കെ പി ജോർജ് ക്ലീൻ ആയി വെളിയിൽ വരട്ടെ ആശംസകൾ.
ചുങ്കക്കാരൻ മത്തായി 2025-04-05 21:15:02
കാലുമാറി ട്രംഫക്കിളിക്കൻ പാർട്ടിയിൽ ചേർന്നാൽ ജീവിച്ചുപോകാം. അത് കള്ളന്മാരുടെ ഗുഹയാണ്. അവിടെ എല്ലാ വിധ പ്രൊട്ടക്ഷനും കിട്ടും. മാത്തുള്ള ഉപദേശി തലയിൽ കൈവച്ചു പ്രാർത്ഥിച്ചു വിട്ടാൽ മതി.
jkunthara@gmail.com 2025-04-06 12:02:06
Politically motivated give me a break. The second time got arrested in one year what is wrong with this person? I voted for him because he is a Malayalee. Unfortunately, this guy is the chief executive officer for the county I live in. He has brought shame to Malayalees and Indians in this area. He should quit and go to jail.
ജോർജിനെ വെറുതെ വിടുക 2025-04-06 21:36:03
ഇന്ത്യക്കാരനായത് കൊണ്ട് കെ.പി. ജോർജിനെ വേട്ടയാടുക ആണെന്നതല്ലേ സത്യം? ഒരു മലയാളിയും അറിഞ്ഞു കൊണ്ട് നിയമലംഘനം നടത്തില്ലെന്ന് നമുക്കറിയാം. കെ.പി. ജോർജിനെ പോലെ പൊതുരംഗത്തുള്ളവർ പ്രത്യേകിച്ചും. അഞ്ചു വർഷം മുൻപ് സ്വന്തം കാശ് എടുത്തു പ്രചാരണം നടത്തുകയും പിന്നീടത് തിരിച്ചു എടുക്കുകയും ചെയ്തിട്ടുങ്കിൽ അതിൽ തെറ്റായി ഒന്നുമില്ല. ജോർജിന്റെ പുറകെ നടന്നു കുറ്റം കണ്ടെത്തുന്ന പോലെയാണ് തോന്നുന്നത്. കേസിന്റെ മുഴുവൻ വിവരം പോലും പുറത്തു വിടാത്തത് തന്നെ നല്ല തെളിവ്. ഇന്നലെ വരെ റേസിസം അനുഭവിച്ചവർ ഇന്ന് റേസിസ്റ് ആകുകയാണോ?
Chungathu Mathai 2025-04-06 18:56:44
I am telling Malayalees do not vote based on your language, national origin, race, religion, but vote based on character, performance, quality. Also please do not cary specially them on all your Malayalee functions as your main guest or speakers. Here in Texas or New york I see them in all the a stages as county legislators, judges, Mayors and all. They are elected to perform their duties to all the people, not particularly to attend Malayalee stages or in Zoom meetings.
Philip, NY 2025-04-07 05:17:20
Hello John Kunthara- What is wrong with Trump? I voted for him as well. He has more baggage than this guy. Power and money corrupt politicians. In Trump’s case, women is also a part.
FB County Resident 2025-04-07 13:27:55
Even the democratic Sheriff and DA (both are African Americans) is against KP . So, people who are saying that this is racially motivated is absurd.
ചെല്ലികുത്ത് 2025-04-07 13:27:57
ഒരു കുറ്റവാളിയും തെളിയിക്കാപ്പെടുന്നത് വരെ കുറ്റവാളിയല്ല. അത് റിപ്പബ്ലിക്കൻ ആയാലും ഡെമോക്രാറ്റ്സ് ആയാലും. ഇന്ന് നേതൃത്വങ്ങളിൽ വഞ്ചനയിലൂടെയും കുറ്റകൃത്യങ്ങളിലൂടെയും അധികാരത്തിൽ പിടിച്ചു നിൽക്കാനുള്ള ഒരു പ്രവണത വർദ്ധിച്ചുവരുന്നു. ഇത്തരം പ്രവണതകളെ പിന്താങ്ങുന്ന ജനതയെ വാർത്തെടുക്കുന്നതിൽ രാഷ്ട്രീയകാർ വിജയിക്കുമ്പോൾ അവരെ തിരുത്തേണ്ട എഴുത്തുകാർ അവരോടൊപ്പം അവരോടൊപ്പം ചേരുമ്പോൾ അത് തെങ്ങിലെ ചെല്ലിക്കുത്തിനു സമമാണ്.
Truth 2025-04-07 13:33:38
It is sad African Americans turn against Indian Americans. it is another kind of racism
Politics in politics 2025-04-07 13:44:11
Even If he succeds in proving that he is innocent, the accusers will be succeding in tarnishing his image and Kick him out from power and pilitics. People are not patient enough to wait for the truth. And some people know this game very well.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക