
യുഎസ് ഇന്റേണൽ റവന്യു സർവീസ് (ഐ ആർ എസ്) നാടുകടത്താൻ ഹോംലാൻഡ് സെക്യൂരിറ്റി ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ വിവരങ്ങൾ അവർക്കു കൈമാറാമെന്നു ഉറപ്പു നൽകിയതായി കോടതി രേഖകളിൽ കാണുന്നു. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വ്യക്തിവിവരങ്ങളാണ് കൈമാറുക.
ഐ ആർ എസും ഐ സി എയും തമ്മിൽ തിങ്കളാഴ്ച്ച ധാരണയായെന്നു ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചതായി 'ന്യൂ യോർക്ക് ടൈംസ്' പറഞ്ഞു. നാടുകടത്താൻ തീരുമാനിച്ചവരുടെയും അന്വേഷിക്കുന്നവരുടെയും വിവരങ്ങൾ ഐ ആർ എസ് നൽകും. നികുതിദായകരുടെ എല്ലാ വിവരങ്ങളും ഐ ആർ എസ് രഹസ്യമായി സൂക്ഷിക്കണം എന്നു ഫെഡറൽ നിയമങ്ങൾ അനുശാസിക്കുന്നു. വീട് മേൽവിലാസം, വരുമാനം, മറ്റു ഡാറ്റ ഇവയൊന്നും വെളിപ്പെടുത്താൻ പാടില്ല.
കരാർ തയ്യാറാവും മുൻപ് ഐ ആർ എസ് മുഖ്യ അഭിഭാഷകനെ പിരിച്ചു വിട്ടു ട്രംപ് നിർദേശിച്ചയാളെ സ്ഥാപിച്ചു.
കുടിയേറ്റക്കാരുടെ ഗ്രൂപ്പുകൾ ഈ നീക്കം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ട്രംപ് ഭരണകൂടം കരാർ തയാറായ വിവരം കോടതിയെ അറിയിച്ചത്.
രേഖകളില്ലാത്ത മില്യൺ കണക്കിനു ജീവനക്കാർ നികുതി നൽകുന്നുണ്ട്. അവരുടെ വിവരങ്ങൾ ഐ ആർ എസ് സംരക്ഷിക്കും എന്ന വിശ്വാസമാണ് ഇപ്പോൾ തകർന്നതെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.
IRS to share confidential info with ICE