
ഏപ്രിൽ 6-ന് ന്യൂജേഴ്‌സിയിലെ റോയൽ ആൽബർട്ട്സ് പാലസിൽ, സൗത്ത് ഏഷ്യൻ പൈതൃകത്തിൻ്റെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും അപൂർവ്വമായ സായാഹ്നത്തിൽ മിസ് ഭാരത് എൻജെ/എൻവൈ 2025 അതിൻ്റെ വിജയികളെ കിരീടമണിയിച്ചപ്പോൾ, ഗ്ലാമറും, മനോഹാരിതയും, സാംസ്കാരിക അഭിമാനവും മുന്നിട്ടു നിന്നു. ബോളിവുഡ് നടി തുലിപ് ജോഷിയുടെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ മിഴിവേകി. മുഖ്യാതിഥിയായി എത്തിയ അവർ തന്നെയാണ് വിജയികൾക്ക് കിരീടം അണിയിച്ചത് , ഇത് മറക്കാനാവാത്ത ആഘോഷത്തിന് താരപ്രഭ നൽകി.
മൈഡ്രീം ടിവി യുഎസ്എ സംഘടിപ്പിക്കുകയും മില്ലേനിയം സ്കിൻ & ലേസറിലെ സുനിത പട്ടേൽ നേതൃത്വം നൽകുകയും ചെയ്ത ഈ സൗന്ദര്യമത്സരം, ശക്തരായ ദക്ഷിണേഷ്യൻ സ്ത്രീകളുടെ ആധുനിക ചൈതന്യം ഉൾക്കൊള്ളുന്നതോടൊപ്പം പാരമ്പര്യത്തെയും ആദരിക്കുന്നതായിരുന്നു . ഉയർന്ന ഫാഷൻ സങ്കൽപ്പം മുതൽ ഹൃദയസ്പർശിയായ നിമിഷങ്ങൾ വരെ, ഈ പരിപാടി സാംസ്കാരിക പ്രകടനത്തിനും സ്ത്രീ നേതൃത്വത്തിനുമുള്ള ഒരു വേദിയായി ഉയർത്തി.
ഹിന്ദി സിനിമയിലും മറ്റ് പ്രാദേശിക ഇന്ത്യൻ സിനിമകളിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച തുലിപ് ജോഷി തൻ്റെ ഹൃദ്യമായ സാന്നിധ്യത്തിലൂടെയും മത്സരാർത്ഥികളുമായുള്ള സംവാദത്തിലൂടെയും പുതിയ രാജ്ഞിമാർക്ക് കിരീടം ചാർത്തി .മിസ് ഭാരത് എൻജെ/എൻവൈ 2025 ലെ വിജയികൾ ഇനി മിസ് ഭാരത് യുഎസ്എ 2025 ൽ എൻജെ/എൻവൈ മേഖലയെ പ്രതിനിധീകരിക്കും. ഓരോരുത്തരും മൈഡ്രീം ഫാഷൻ മാഗസിനിൽ ഫീച്ചർ ചെയ്യപ്പെടുകയും ആഗോള മോഡലിംഗ്, ബ്രാൻഡ് പങ്കാളിത്തം, പേജൻട്രി അവസരങ്ങൾ എന്നിവ നേടുകയും ചെയ്യും.
പരിപാടിയിൽ ഊർജ്ജസ്വലമായ സാംസ്കാരിക പ്രകടനങ്ങൾ, ഫാഷൻ ഷോകൾ, ദക്ഷിണേഷ്യൻ സ്ത്രീകൾക്കിടയിലെ ആത്മവിശ്വാസം, നേതൃത്വം, ഐക്യം എന്നിവയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ പ്രസംഗങ്ങൾ എന്നിവ ഉൾപെടുത്തിയിരുന്നു . ഇത് ഒരു സൗന്ദര്യമത്സരം എന്നതിലുപരി സ്വത്വത്തെയും ശാക്തീകരണത്തെയും ആഘോഷിക്കുന്ന രാത്രിയായി മാറി.
മൈഡ്രീം ടിവി യുഎസ്എയുടെ സ്ഥാപകനും സിഇഒയുമായ രശ്മി ബേദി പറയുന്നതനുസരിച്ച്, ഈ സൗന്ദര്യമത്സരം സൗന്ദര്യത്തിൻ്റെ പ്രദർശനത്തേക്കാൾ ഉപരി ശബ്ദത്തിനും, കാഴ്ചപ്പാടിനും, സാംസ്കാരിക അഭിമാനത്തിനുമുള്ള ഒരു വേദി കൂടിയാണ്. തുലിപ് ജോഷി അതിഥിയായി എത്തിയതിൽ അവർ സന്തോഷം പ്രകടിപ്പിക്കുകയും ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാ സ്പോൺസർമാർക്കും നന്ദി അറിയിക്കുകയും ചെയ്തു.
English summery:
Tulip Joshi crowned the winners of Miss Bharat NJ/NY 2025.