Image

സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് സിനി സ്റ്റാര്‍ നൈറ്റ് 2025 ടീമിന് വിസ ലഭ്യമായി.

ജോസഫ് ഇടിക്കുള Published on 09 April, 2025
സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് സിനി സ്റ്റാര്‍ നൈറ്റ് 2025 ടീമിന് വിസ ലഭ്യമായി.

ന്യൂ യോര്‍ക്ക് : 2025 മെയ് ജൂണ്‍ മാസങ്ങളില്‍ അമേരിക്കയിലും കാനഡയിലും പര്യടനത്തിനൊരുങ്ങുന്ന  സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് സിനി സ്റ്റാര്‍ നൈറ്റ് 2025 ടീമിന് അമേരിക്കയില്‍ ഷോ അവതരിപ്പിക്കുന്നതിന് വിസ സ്റ്റാമ്പ് ചെയ്തു ലഭിച്ചതായി സംഘാടകരായ സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ശ്വേതാ മേനോന്‍, ശ്രീനാഥ് ശിവശങ്കര്‍, മാളവിക മേനോന്‍, മഹേഷ് കുഞ്ഞുമോന്‍,രാഹുല്‍ മാധവ്, മണിക്കുട്ടന്‍, രേഷ്മ രാഘവേന്ദ്ര, അനൂപ് കോവളം, പാലക്കാട് മുരളി എന്നീ പ്രഗത്ഭരായ താരങ്ങളെയാണ്  ഇത്തവണ സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് അമേരിക്കന്‍ മലയാളികള്‍ക്കായി അവതരിപ്പിക്കുന്നത്.

ശ്വേതാ മേനോന്‍, മാളവിക മേനോന്‍, രാഹുല്‍ മാധവ്, മണിക്കുട്ടന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന മികച്ച നൃത്തങ്ങളും, ശ്രീനാഥ് ശിവശങ്കര്‍, രേഷ്മ രാഘവേന്ദ്ര എന്നിവര്‍ അവതരിപ്പിക്കുന്ന ഹിറ്റ് ഗാനങ്ങളും മഹേഷ് കുഞ്ഞുമോന്‍ അവതരിപ്പിക്കുന്ന മികച്ച കോമഡിയും അനൂപ് കോവളം, പാലക്കാട് മുരളി എന്നിവരുടെ വാദ്യമേളങ്ങളും കൂടാതെ മികച്ച സ്‌കിറ്റുകളുമൊക്കെയായി മൂന്നു മണിക്കൂര്‍ നീളുന്ന ഒരു അടിച്ചുപൊളി എന്റര്‍ടൈന്‍മെന്റ് പാക്കേജ് ആയിരിക്കും ഇത്തവണ സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കുന്നത് എന്ന് ജോസഫ് ഇടിക്കുള, ബോബി ജേക്കബ്, ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

കൂടാതെ ഇനിയും ചില ഡേറ്റുകള്‍ കൂടി ഷോകള്‍ക്കായി ലഭ്യമാണെന്നും ആവശ്യമുള്ളവര്‍ എത്രയും വേഗം വിളിക്കണമെന്നും ടീമിന് പെര്‍ഫോമന്‍സ് വിസ ലഭിച്ചതിനാല്‍ നൂറു ശതമാനം ഗ്യാരന്റി ഷോ നടത്തപ്പെടുമെന്നും ജോസഫ് ഇടിക്കുള ( 201 - 421 - 5303 ) അറിയിച്ചു.
 

സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് സിനി സ്റ്റാര്‍ നൈറ്റ് 2025 ടീമിന് വിസ ലഭ്യമായി.
സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് സിനി സ്റ്റാര്‍ നൈറ്റ് 2025 ടീമിന് വിസ ലഭ്യമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക