
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് വലിയ അംഗീകാരമായി ഇല്ലിനോയിസ് ജനപ്രതിനിധി സഭ ഏപ്രിൽ 7-ന് ദീപാവലി ദിനം ഔദ്യോഗികമായി അനുസ്മരിക്കാനുള്ള നിയമം ഏകകണ്ഠമായി പാസാക്കി. ഡെമോക്രാറ്റ് പ്രതിനിധി ഡാനിയൽ ഡിഡെച്ച് (ഡി-ബഫല്ലോ ഗ്രോവ്) അവതരിപ്പിച്ച ഹൗസ് ബിൽ 1075, ഇല്ലിനോയിസിലെ കാർത്തിക മാസത്തിലെ 15-ാം ദിവസമായ ദീപാവലി ദിനത്തെ സംസ്ഥാന അനുസ്മരണീയ ദിനങ്ങളുടെ നിയമത്തിൽ ഉൾപ്പെടുത്തും.
ഈ നിയമ പ്രകാരം ദീപാവലിയെ ഒരു സംസ്ഥാന അവധിയായി പ്രഖ്യാപിക്കുകയോ സർക്കാർ ഓഫീസുകൾ അടച്ചിടുകയോ ചെയ്യില്ല. എന്നാൽ ആയിരക്കണക്കിന് ഇല്ലിനോയിസ് നിവാസികൾക്ക് ദീപാവലി ഒരു പ്രധാനപ്പെട്ട സാംസ്കാരികവും ആത്മീവുമായ ആഘോഷമാണെന്നുള്ള ഔദ്യോഗിക അംഗീകാരമാണിത്.
, "ഈ നിയമം ഇന്ത്യൻ അമേരിക്കൻ സമൂഹവും ഞങ്ങളുടെ നാടും തമ്മിലുള്ള വലിയ ബന്ധത്തെ കാണിക്കുന്നു. എല്ലാവരെയും സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരിടമാണ് ഇല്ലിനോയിസ്, അതിലെ പലതരം സംസ്കാരങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു . ഇന്ത്യൻ അമേരിക്കൻ സമൂഹവും ഇല്ലിനോയിസും തമ്മിലുള്ള ഈ പ്രധാനപ്പെട്ട ബന്ധത്തെ അംഗീകരിക്കുന്ന ഈ നിയമം കൊണ്ടുവന്നതിൽ എനിക്ക് സന്തോഷമുണ്ട്."എന്നാണ് വോട്ട് ചെയ്തതിന് ശേഷം ഡിഡെച്ച് പ്രസ്താവനയിൽ പറഞ്ഞത്.
ഈ നിയമത്തിന് കമ്മിറ്റി തലത്തിൽ ശക്തമായ പിന്തുണ ലഭിച്ചിരുന്നു ഗൗട്ടി മഗാട്ടി, സ്പ്രിംഗ്ഫീൽഡിലെ ലേക്ക് കൗണ്ടി ഇന്ത്യൻസ് അസോസിയേഷൻ, ബഫല്ലോ ഗ്രോവിലെ എച്ച്എസ്എസ് പാഞ്ചജന്യ ശാഖ എന്നിവിടങ്ങളിലെ അംഗങ്ങൾക്ക് ഡിഡെച്ച് നന്ദി അറിയിച്ചു. പ്രതിനിധികളായ ഹാരി ബെൻ്റൺ, ഫ്രെഡ് ക്രെസ്പോ, മിഷേൽ മുസ്മാൻ, ജാനറ്റ് യാങ് റോർ, ആൻ സ്റ്റാവ-മുറെ എന്നിവരും ഈ ബില്ലിനെ പിന്തുണച്ചിട്ടുണ്ട്. ഇനി ഇത് കൂടുതൽ അംഗീകാരത്തിനായി ഇല്ലിനോയിസ് സെനറ്റിലേക്ക് പോകും.
English summery:
Recognition for Diwali; Historic Decision by the Illinois Legislature