Image

മന്ത്ര 2025 കണ്‍വന്‍ഷന്‍ ശുഭാരംഭവും, വാഷിംഗ്ടണ്‍ ഡിസി ചാപ്റ്റര്‍ ഉദ്ഘാടനവും ഗംഭീരമായി സംഘടിപ്പിച്ചു

സരൂപ അനില്‍ Published on 10 April, 2025
മന്ത്ര 2025 കണ്‍വന്‍ഷന്‍ ശുഭാരംഭവും, വാഷിംഗ്ടണ്‍ ഡിസി ചാപ്റ്റര്‍ ഉദ്ഘാടനവും ഗംഭീരമായി സംഘടിപ്പിച്ചു

ഏപ്രില്‍ 6 നു ബെഥേസ്ട എലിമെന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച മന്ത്ര കണ്‍വന്‍ഷന്‍ ശുഭാരംഭവും, വാഷിംഗ്ടണ്‍ ഡിസി ചാപ്റ്റര്‍ ഉദഘാടനവും വാഷിംഗ്ടണ്‍ ഡിസി മെട്രോ റീജിയണിലെ മലയാളീ കമ്മ്യൂണിറ്റിയില്‍ ഒരു ഉത്സവ പ്രതീതി ജനിപ്പിച്ചു. ശ്രീമതി അഞ്ജലി വാരിയരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കര്‍ ആയിരുന്നു മുഖ്യ അതിഥി. വസുദൈവ കുടുംബകം എന്ന ആശയത്തില്‍ ഊന്നിയാണ് മന്ത്ര പ്രവര്‍ത്തിക്കുന്നത് എന്ന് വാഷിംഗ്ടണ്‍ ഡിസി ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീമതി സരൂപാ അനില്‍ സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിച്ചപ്പോള്‍, മന്ത്രയുടെ ലക്ഷ്യങ്ങളെ പ്പറ്റി ശ്രീ ശ്യാം ശങ്കര്‍ അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍ വിശദമായി പ്രതിപാദിച്ചു. സനാതന ധര്‍മം പരിപാലിക്കുന്നതിലൂടെ ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകാന്‍ മന്ത്ര കുടുംബത്തിന് സാധിക്കും എന്ന് മന്ത്ര ജനറല്‍ സെക്രട്ടറി ശ്രീ ഷിബു ദിവാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കേരള കള്‍ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ ഡിസി, കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍, നായര്‍ സൊസൈറ്റി ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍, ശിവഗിരി ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ദുര്‍ഗ ടെംപിള്‍ എന്നിവയുടെ പ്രതിനിധികള്‍ മന്ത്ര ക്കു ആശസകള്‍ അര്‍പ്പിച്ചു.  മനോഹരമായ കലാപ്രകടനങ്ങള്‍ പരിപാടിക്ക് കൂടുതല്‍ മിഴിവേകി. സനാതനധര്‍മ്മം പരിപാലിക്കുന്നതിനായി നല്‍കിയ സംഭാവനകളെ മാനിച്ചു ശ്രീമതി സത്യാ മേനോനെ, മന്ത്ര ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍ ഡോക്ടര്‍ രേഖ മേനോന്‍ ഹാരാര്‍പ്പണം നല്‍കി ആദരിച്ചു.

 പുതിയ തലമുറയിലെ കുട്ടികളിലെ കലാവാസന പരിപോഷിപ്പിക്കുന്നതിനു നല്‍കുന്ന സംഭാവനകളെ മാനിച്ചു കെ സി എസ് പ്രസിഡന്റ് കൂടി ആയ ശ്രീ അനീഷ് സേനനെ  ചെയര്‍ പൊന്നാട നല്‍കി ആദരിക്കുകയുണ്ടായി. ഈ വര്‍ഷം ജൂലൈയില്‍ ഷാര്‍ലറ്റ് മന്ത്ര ശിവോഹം കണ്‍വെന്‍ഷനിലേക്കു കണ്‍വന്‍ഷന്‍ ചെയര്‍ ശ്രീ വിനോദ് ശ്രീകുമാറും , കണ്‍വന്‍ഷന്‍ ടീം മെമ്പര്‍ അരുണ്‍ നായരും  ഏവരെയും ക്ഷണിക്കുകയും, കണ്‍വന്‍ഷനു മുന്നോടിയായുള്ള ഒരുക്കങ്ങളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു. മന്ത്ര ക്യടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ ശ്രീ മോഹന്കുമാറും , ശ്രീമതി സത്യാ മേനോനും ഒരുമിച്ചു കുട്ടികള്‍ക്ക് വിഷു കൈനീട്ടം നല്‍കുകയുണ്ടായി. ജൂലൈയില്‍ ഷാര്‍ലറ്റില്‍ കാണാം എന്ന ശുഭ പ്രതീക്ഷയോടെ ആണ് അത്താഴത്തിനു ശേഷം ഏവരും പിരിഞ്ഞത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക