Image

വംശീയ വിദ്വേഷത്തെ കുറിച്ച് യുഎസ് രണ്ടാം വനിത ഉഷ വാൻസ്‌ മനസ് തുറന്നു (പിപിഎം)

Published on 10 April, 2025
വംശീയ വിദ്വേഷത്തെ കുറിച്ച് യുഎസ് രണ്ടാം വനിത ഉഷ വാൻസ്‌ മനസ് തുറന്നു (പിപിഎം)

ഇന്ത്യക്കാർക്കെതിരായ വംശീയ വിദ്വേഷത്തെ കുറിച്ച് യുഎസ് രണ്ടാം വനിത ഉഷ വാൻസ്‌ മനസ് തുറന്നു. ഇന്റർനെറ്റിൽ ഇന്ത്യൻ അമേരിക്കൻ പൗരന്മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ ഭാര്യ പരാമർശിച്ചു.  

വാൻസിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയോഗിച്ചപ്പോൾ ട്രംപിന്റെ 'മാഗാ' അനുയായികൾ വിദ്വേഷം കൊണ്ടു പൊട്ടിത്തെറിച്ചത് ഉഷാ വാൻസ്‌ ഓർമിച്ചു. അന്നു വാൻസ്‌ പ്രതികരിക്കേണ്ടി വന്നു.

ഇന്ത്യ വിദ്വേഷം പതിവാക്കുന്നതിനെ കുറിച്ചു ചിലർ സംസാരിക്കുന്നത് മഹത്തായ കാര്യമൊന്നുമല്ലെന്നു ഉഷ പറഞ്ഞു. "അത് ഭീകരമാണ്."

എലോൺ മസ്‌കിന്റെ ഡി ഓ ജി ഇ സ്റ്റാഫ് അംഗമായ മാർകോ എലസ് വർഷിച്ച ഇന്ത്യ വിദ്വേഷം സാമൂഹ്യ മാധ്യമങ്ങളിൽ അമ്പരപ്പായിരുന്നു. അദ്ദേഹത്തെ പിരിച്ചു വിട്ടെങ്കിലും തിരിച്ചെടുക്കാൻ ജെ ഡി വാൻസ്‌ പിന്തുണ നൽകി. അതൊരു വലിയ വിവാദമായി. അതിനെ വിമർശിച്ച പ്രമുഖരിൽ ഇന്ത്യൻ അമേരിക്കൻ റെപ്. റോ ഖന്നയും ഉണ്ടായിരുന്നു.

തനിക്കും വാൻസിനും പ്രധാനം കുടുംബമാണ്

അതൊന്നും താൻ കാര്യമായി ശ്രദ്ധിച്ചില്ലെന്ന് ഉഷ വാൻസ്‌ പറഞ്ഞു. തനിക്കും വാൻസിനും പ്രധാനം കുടുംബമാണ്. "കുട്ടികൾ എങ്ങിനെ വളരുന്നു, കുടുംബം എങ്ങിനെ മുന്നോട്ടു പോകുന്നു ഇതൊക്കെയാണ് പ്രധാനം. എങ്ങിനെയാണ് ഈ ജീവിതം ഇപ്പോൾ അവരെ ബാധിക്കുന്നതെന്ന കാര്യത്തിൽ ഞങ്ങൾ രണ്ടു പേരും ഒന്നു പോലെ വളരെ, വളരെ, വളരെ ശ്രദ്ധ വയ്ക്കുന്നുണ്ട്."

ആദ്യത്തെ ഹിന്ദു രണ്ടാം വനിത ആണെങ്കിലും തനിക്കു ഊഷ്മള സ്വാഗതമാണ് ലഭിച്ചിട്ടുള്ളതെന്നു ഉഷ പറഞ്ഞു. "ഞാൻ സമ്പന്ന കുടുംബത്തിൽ നിന്നോ ഫാഷനിൽ ശ്രദ്ധ വയ്ക്കുന്ന കുടുംബത്തിൽ നിന്നോ അല്ല വരുന്നത്. പക്ഷെ എനിക്കു അതൊന്നും പ്രശ്നമായില്ല.

"എന്നെ കണ്ടാൽ എങ്ങിനെയിരിക്കും എന്നൊന്നും ആർക്കും പ്രശ്നമുണ്ടെന്നു തോന്നുന്നില്ല."

ഫാഷനിൽ ശ്രദ്ധ വയ്ക്കുന്നവരുടെ ഇടയിൽ ജീവിക്കുന്നതിനെ കുറിച്ച് 'ഫ്രീ പ്രസ്' ചോദിച്ചപ്പോൾ ഉഷ പൊട്ടിച്ചിരിച്ചു. "എനിക്കു ബ്ലോണ്ട് ആവാൻ പറ്റില്ല. ആ നിറം എനിക്കു തികച്ചും അപഹാസ്യമാവും. സ്വാഭാവികതയാണ് എനിക്കിഷ്ടം."

യേൽ നിയമ ബിരുദ ധാരിയായ ഉഷ (39) മൂന്നു കുട്ടികളുടെ അമ്മയാണ്. "ജെ ഡിയെ ട്രംപ് തിരഞ്ഞെടുക്കുന്നതിന്റെ തലേന്നു ഞാൻ അഭിഭാഷക ജോലി ചെയ്യുകയായിരുന്നു. ആ തീരുമാനം വരുന്നു എന്ന് അറിയില്ലായിരുന്നു."

ബയോളജിസ്റ്റും യൂണിവേഴ്സിറ്റി പ്രൊവോസ്റ്റും ആയിരുന്ന  അമ്മയുടെയും എൻജിനിയറായ അച്ഛന്റെയും മകളായ ഉഷയ്ക്കു വിദ്യാഭ്യാസത്തിനു മൂല്യം കൽപിക്കുന്ന കുടുംബത്തിന്റെ പശ്ചാത്തലമാണുളളത്. അച്ചടക്കവും എന്തിനെയും നേരിടാനുള്ള കരുത്തും പ്രത്യേകത ആയിരുന്നു എന്നവർ ഓർമ്മിക്കുന്നു.

ഭർത്താവ് വി പി ആയെങ്കിലും തന്റെ മുൻഗണന മറ്റൊന്നാണെന്നു ഉഷ പറയുന്നു. "നോർമൽ ആയി ജീവിക്കണം."

Usha Vance discusses racism 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക