Image

കാനഡയില്‍ കാണാതായ മലയാളി യുവാവിനായി തെരച്ചില്‍ ആരംഭിച്ചു, പോലീസ് ജനങ്ങളുടെ സഹായം തേടി

Published on 10 April, 2025
കാനഡയില്‍ കാണാതായ മലയാളി യുവാവിനായി തെരച്ചില്‍ ആരംഭിച്ചു, പോലീസ് ജനങ്ങളുടെ സഹായം തേടി

കാല്‍ഗറി : കാനഡയിലെ ലിവിങ്സ്റ്റണ്‍ നോര്‍ത്ത് വെസ്റ്റ് കമ്മ്യൂണിറ്റിയില്‍ നിന്ന് മലയാളി യുവാവിനെ കാണാതായി. 39 വയസ്സുള്ള ഫിന്റോ ആന്റണി പുതുശ്ശേരിയെയാണ് കാണാതായത്. ഇയാള്‍ ലൂക്കാസ് ക്ലോസ് നോര്‍ത്ത് വെസ്റ്റിലെ 100 ബ്ലോക്കിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഏപ്രില്‍ 5 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പുറത്തു പോയതിനു ശേഷം തിരികെ വന്നില്ലെന്ന് പൊലീസ് പറയുന്നു.

177 സെന്റിമീറ്റര്‍ ഉയരവും ഏകദേശം 68 കിലോഗ്രാം ഭാരവുമുള്ള ഫിന്റോയ്ക്ക്, കറുത്ത മുടിയും കടും തവിട്ടുനിറമുള്ള കണ്ണുകളുമാണ്. അവസാനമായിക്കാണുമ്പോള്‍ ചാര-ഓറഞ്ച് നിറങ്ങളിലുള്ള ലോഗോയോടുകൂടിയ ഒരു കറുത്ത ടീ-ഷര്‍ട്ടും, ചാരനിറത്തിലുള്ള ജീന്‍സും, കറുത്ത ഷൂസുമായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്. ആല്‍ബര്‍ട്ട ലൈസന്‍സ് പ്ലേറ്റ് CTR 9938 ഉള്ള കറുത്ത 2024 റാം 3500 പിക്കപ്പ് ട്രക്കിലായിരുന്നു ഫിന്റോ വീട്ടില്‍ നിന്ന് പുറപ്പെട്ടത്.

ഇയാള്‍ എവിടെയാണെന്ന് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക