Image

വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യയിലേക്ക് ; വ്യാപാര കരാർ ചർച്ചയാകും

രഞ്ജിനി രാമചന്ദ്രൻ Published on 11 April, 2025
വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യയിലേക്ക് ; വ്യാപാര കരാർ ചർച്ചയാകും

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യ സന്ദർശിക്കും. ഏപ്രിൽ 21 നും 24 നും ഇടയിൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. വൈസ് പ്രസിഡന്റിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ജെ ഡി വാൻസ് കൂടിക്കാഴ്ചകൾ നടത്തും. ഔദ്യോഗിക പരിപാടികൾക്ക് പുറമേ ജയ്പൂരിലേക്കും ആഗ്രയിലേക്കും സന്ദർശനങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യാ സന്ദർശനത്തിൽ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) മൈക്ക് വാൾട്ട്സും വൈസ് പ്രസിഡണ്ടിനോടൊപ്പം ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയിൽ പ്രഖ്യാപിച്ച ഉഭയകക്ഷി വ്യാപാര കരാറിന്റെ അടുത്തഘട്ട ചർച്ചകൾ ജെ ഡി വാൻസിന്റെ സന്ദർശന വേളയിൽ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

 

 

English summery:

American Vice President to visit India; Trade agreement to be discussed.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക