
ഇന്ത്യൻ എംബസിയുടെയും കോൺസലേറ്റുകളുടെയും പേരിൽ വരുന്ന ഫോൺ കോളുകൾ സൂക്ഷിക്കണമെന്നു ന്യൂ യോർക്കിലെ കോൺസൽ ജനറൽ ബിനായ ശ്രീകാന്ത പ്രധാൻ മുന്നറിയിപ്പു നൽകി. വ്യാജന്മാർ വ്യക്തിപരവും രഹസ്യവുമായ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
"കോൺസലേറ്റിന്റെയോ എംബസിയുടെയോ പേരിൽ വരുന്ന വ്യാജ കോളുകൾ ഗൗരവമായ വിഷയമാണ്," അദ്ദേഹം പറഞ്ഞു. "അതിലേക്കു നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കയാണ്. പല തവണ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഈ വ്യാജ കോളുകളെ കുറിച്ചുള്ള പരാതികൾ വന്നു കൊണ്ടിരിക്കുന്നു.
"ഞാൻ ആവർത്തിക്കട്ടെ, കോൺസലേറ്റോ എംബസിയോ വ്യക്തിപരമായ വിവരങ്ങളോ പാസ്പോർട്ട് വിവരങ്ങളോ പണമോ ചോദിച്ചു വിളിക്കാറില്ല. ദയവായി അത്തരം വിവരങ്ങളോ പണമോ നൽകാതിരിക്കുക.
"അമിതമായി പണം വാങ്ങുന്ന ഏജന്റുമാരെയും സൂക്ഷിക്കുക.
"ഇത്തരം പ്രശ്നങ്ങൾ നേരിട്ടാൽ ഞങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലോ cons.newyork@mea.gov.in എന്ന വിലാസത്തിലോ ബന്ധപ്പെടുക.
"ജാഗ്രത പാലിക്കുക. നന്ദി."
CG issues alert against spam calls