Image

സൗത്ത് ഫ്‌ളോറിഡയില്‍ ചെറു വിമാനം തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

Published on 12 April, 2025
സൗത്ത്  ഫ്‌ളോറിഡയില്‍ ചെറു വിമാനം തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഫ്‌ളോറിഡ : സൗത്ത്  ഫ്‌ളോറിഡയില്‍  ചെറു വിമാനം തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു. സൗത്ത് ഫ്‌ലോറിഡയിലെ പ്രധാന അന്തര്‍സംസ്ഥാന ഹൈവേയ്ക്ക് സമീപമാണ് സംഭവം.  ബൊക്ക റാട്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തലഹാസിയിലേക്ക് പുറപ്പെട്ട സെസ്ന 310 വിമാനമാണ് ഇന്റര്‍‌സ്റ്റേറ്റ് ഹൈവേ 95-ന് സമീപം വെള്ളിയാഴ്ച രാവിലെ 10:20 ഓടെ തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന മൂന്നു പേരും മരിച്ചതായി ബൊക്ക റാറ്റണ്‍ ഫയര്‍ റെസ്‌ക്യൂ അസിസ്റ്റന്റ് ചീഫ് മൈക്കല്‍ ലാസല്ലെ അറിയിച്ചു.

വിമാനം തകര്‍ന്നു വീഴുന്നതിനിടെ സമീപത്തുണ്ടായിരുന്ന കാര്‍ റെയില്‍വേ ട്രാക്കിലേക്ക് തെറിച്ച് പോയതായി മൈക്കല്‍ ലാസല്ലെ അറിയിച്ചു. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് ബൊക്ക റാട്ടണ്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള നിരവധി റോഡുകള്‍ അടച്ചിട്ടുണ്ടെന്ന് ബൊക്ക റാറ്റണ്‍ പൊലീസ് അറിയിച്ചു. എഫ്എഎയും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക