നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസ് സജീവമാക്കി. കോഴിക്കോട് വെച്ച് നടന്ന പ്രാഥമിക കൂടിയാലോചനകളിൽ പ്രധാനമായും ആര്യാടൻ ഷൗക്കത്തിനും വി.എസ്. ജോയിക്കുമാണ് സാധ്യത കൽപ്പിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനാണ് മുൻതൂക്കം. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. സുധാകരൻ തുടങ്ങിയ നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു.
2016-ൽ നിലമ്പൂർ യുഡിഎഫിന് നഷ്ടപ്പെട്ട മണ്ഡലമാണ്. ആര്യാടൻ മുഹമ്മദിൻ്റെ പിൻഗാമിയായി ഷൗക്കത്ത് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്. മലപ്പുറം ഡിസിസി പ്രസിഡൻ്റായ വി.എസ്. ജോയിക്ക് ക്രൈസ്തവ സമുദായത്തിൻ്റെയും മുസ്ലിം ലീഗിൻ്റെയും പിന്തുണ പ്രതീക്ഷയുണ്ട്. ലീഗ് നേതാക്കളുമായുള്ള അടുപ്പവും മലപ്പുറത്തെ യുഡിഎഫിൻ്റെ പ്രവർത്തനങ്ങളും ജോയിക്ക് അനുകൂല ഘടകങ്ങളാണ്. എങ്കിലും, ആര്യാടൻ മുഹമ്മദിൻ്റെ പാരമ്പര്യം ആര്യാടൻ ഷൗക്കത്തിന് മുൻതൂക്കം നൽകുന്നു. കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് നേതാക്കൾ വിലയിരുത്തുന്നു.
English summery:
Nilambur by-election: Candidate discussions heat up in Congress; Shoukath emerges as a potential contender.