നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി കോടതി. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി നിരീക്ഷിച്ചു. കേസില്‍ ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയുടെ പകര്‍പ്പിലാണ് പോലീസിന് വിമര്‍ശനമുള്ളത്.
ഷൈന്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോയെന്ന് പോലീസ് പരിശോധിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കൊക്കെയ്‌ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ചുള്ള പരിശോധന നടന്നില്ല. കേസിലെ ഒന്നാം പ്രതിയായ മോഡലിന്റെ ദേഹപരിശോധന നടത്തുമ്പോള്‍ വനിതാ ഗസറ്റഡ് ഓഫീസര്‍ ഉണ്ടായിരുന്നില്ലെന്നതും വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടി.
English summery:
Cocaine case involving Shine Tom Chacko; the court stated that there were lapses in the police investigation.