കോട്ടയം വൈക്കത്ത് വളര്‍ത്തുനായ കുരച്ചതിന് അയല്‍വാസികള്‍ യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. വൈക്കം സ്വദേശിനി പ്രജിത ജോഷിക്കാണ് മര്‍ദ്ദനമേറ്റത്. തലയ്ക്കും കണ്ണിനും പരിക്കേറ്റ പ്രജിത ആശുപത്രിയില്‍ ചികില്‍സയിലാണ്. അയല്‍വാസിയായ അച്ഛനും മകനും ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പറഞ്ഞു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വൈക്കം പോലീസ് കേസെടുത്തു.
English summery:
Grudge over pet dog barking; young woman assaulted in Vaikom, police have registered a case.