ചെന്നൈ: തമിഴ്നാട് അധികാര കസേരയിൽ നിന്നും ഡിഎംകെയെ പുറത്താക്കും വരെ ചെരിപ്പണിയില്ലെന്ന ശപഥം പിന്‍വലിച്ച് തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ.അണ്ണാമലൈ. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ നൈനാര്‍ നാഗേന്ദ്രന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അണ്ണാമലൈ തീരുമാനം മാറ്റിയത്. കഴിഞ്ഞ ദിവസം നൈനാര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിനിടെയാണ് അതേ വേദിയില്‍വെച്ച് പുതിയ ചെരിപ്പ് ധരിച്ച് യുവ നേതാവ് അണ്ണാമലൈ ശപഥം അവസാനിപ്പിച്ചത്.
എന്‍ഡിഎ വിട്ട എഐഎഡിഎംകെ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുമെന്ന ഉറപ്പ് ലഭിച്ചതോടെ മുന്നണിയിലേക്ക് തിരിച്ചുവന്നിരുന്നു. 2024 ഡിസംബര്‍ അവസാനമാണ് അണ്ണാമലൈ ഈ ശപഥം ചെയ്തത്.