
കുടുംബം മൊത്തം വിമാന അപകടത്തിൽ തുടച്ചു നീക്കപ്പെട്ടതിന്റെ വേദനയിലാണ് ഹൈ സ്കൂൾ സീനിയറായ അനിക ഗ്രോഫ്. ന്യൂ യോർക്കിൽ ഉണ്ടായ അപകടത്തിൽ ഗ്രോഫിന്റെ പിതാവും ന്യുറോസയന്റിസ്റ് ആയിരുന്ന ഡോക്ടർ മൈക്കൽ ഗ്രോഫ്, പഞ്ചാബിൽ ജനിച്ചു വളർന്ന 'അമ്മ ഡോക്ടർ ജോയ് സൈനി, കൂടപ്പിറപ്പുകളായ കരീന, ഹറെഡ് എന്നിവർ കൊല്ലപ്പെട്ടു.
അമ്മൂമ്മയോടൊപ്പം വീട്ടിൽ ഇരുന്ന അനിക മാത്രം ശേഷിച്ചു. കരീനയുടെ ബോയ് ഫ്രണ്ട് ജെയിംസ് സാന്റോരോ, ഹറെഡിന്റെ പാർട്ണർ അലെക്‌സിയ എന്നിവരും കൊല്ലപ്പെട്ടു.
മൂത്ത സഹോദരങ്ങളായ കരീന, ഹറെഡ് എന്നിവർ പഠിച്ച മാസച്യുസെറ്സിലെ സ്കൂളിൽ തന്നെയാണ് അനികയും പഠിച്ചത്. കരീനയും സാന്റോരോയും എം ഐ ടി ബിരുദം എടുത്തവരാണ്. കരീന മെഡിക്കൽ സ്റ്റുഡന്റ് ആയിരുന്നു. ന്യൂ യോർക്ക് ചെറുവിമാന അപകടത്തിൽ മരിച്ചവർ പഞ്ചാബിൽ നിന്നുള്ള ഡോക്ടറും കുടുംബവും (പിപിഎം)
ന്യൂ യോർക്കിൽ വാരാന്ത്യത്തിൽ ചെറു വിമാനം തകർന്നു മരിച്ച ആറു പേരിൽ പഞ്ചാബിൽ ജനിച്ച ഡോക്ടറും ആ കുടുംബത്തിൽ മികവ് നേടിയ ഡോക്ടർമാരും അത്ലീറ്റുകളും ഉൾപെടുന്നുവെന്നു വെളിപ്പെടുത്തൽ.
ന്യുറോസയന്റിസ്റ്റായ ഡോക്ടർ മൈക്കൽ ഗ്രോഫ്, ഭാര്യയും പഞ്ചാബ് സ്വദേശിനിയുമായ യൂറോളജിസ്റ് ഡോക്ടർ ജോയ് സൈനി, എംഐടി ഗ്രാജുവേറ്റായ മകൾ കരീന, അവളുടെ ആണ്സുഹൃത്ത് ജെയിംസ് സോൻടോറോ എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു.
അവർ സഞ്ചരിച്ചിരുന്ന മിത്‍സുബിഷി എംയു-2ബി വിമാനം മസാച്യുസെറ്റ്സ് അതിർത്തിക്കടുത്തു കൊപ്പേക്കിൽ കൊളംബിയ കൗണ്ടി എയർപോർട്ടിൽ ഇറങ്ങാൻ ശ്രമിക്കവേ തറയിൽ ഇടിച്ചു തകർന്നുവെന്നു സോൻടോറോയുടെ പിതാവ് സ്ഥിരീകരിച്ചു.
പൈലറ്റിന്റെ പിഴവായിരുന്നുവെന്നു എൻ ടി എസ് ബി അന്വേഷണം നയിച്ച ആൽബർട്ട് നിക്സൺ പറഞ്ഞു. അമിതമായി താഴ്ന്നാണ് വിമാനം പറന്നതെന്നു എയർ ട്രാഫിക് കൺട്രോൾ പറയുന്നു.
ന്യൂ യോർക്ക് സിറ്റിയുടെ പ്രാന്തപ്രദേശത്തു വെസ്റ്റ്ന്യൂചെസ്റ്റർ എയർപോർട്ടിൽ നിന്നാണ് വിമാനം പറന്നുയർന്നത്. സിറ്റിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം.
മാതാപിതാക്കളോടൊപ്പം യുഎസിൽ കുടിയേറിയ സൈനി മെഡിക്കൽ ഡിഗ്രി നേടിയത് യൂണിവേഴ്സിറ്റി ഓഫ് പിറ്റസ്ബർഗിൽ നിന്നാണ്. അവിടെ വച്ചാണ് ഗ്രോഫിനെ കണ്ടുമുട്ടുന്നത്.
പിതാവിന്റെ പ്രേരണയിൽ 16 വയസുള്ളപ്പോൾ വിമാനം പറത്താൻ പഠിച്ച ഗ്രോഫ് മികച്ച വൈമാനികൻ കൂടി ആയിരുന്നുവെന്നു കുടുംബം പറയുന്നു.
Teen left alone after family perishes in plane crash