
ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ വാര കർമങ്ങൾക്കു തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളിന് ഇടവക സമൂഹം പ്രാർത്ഥന നിർഭരമായി പങ്കു ചേർന്നു.
വികാരി ഫാ.എബ്രഹാം മുത്തോലത്ത് , അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ തിരുകർമ്മങ്ങൾ ഭക്തി സാന്ദ്രമായി നടത്തപ്പെട്ടു . കുരുത്തോല വിതരണവും വിശുദ്ധ കുർബാനയും, മലയാളത്തിലും, യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും നടത്തപ്പെട്ടു.
ഓർശലേം തെരുവീഥികളിൽ കഴുത പുറത്തു എഴുന്നള്ളിയ യേശു നാഥന് ഓശാന പാടി എതിരേറ്റതിനെ അനുസ്മരിച്ചുകൊണ്ട് പ്രാര്ഥനാനിര്ഭരമായ കുരുത്തോല പ്രദിക്ഷിണവും ഉണ്ടായിരുന്നു.
ഭക്തിനിർഭരമായ ചടങ്ങുകൾക്ക് , എസ് .ജെ .സി .സിസ്റ്റേഴ്സ്, കൈക്കാരൻമ്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, അൾത്താര ശുശ്രുഷികൾ,ഗായകസംഘം എന്നിവർ സജീവമായി നേതൃത്വം നൽകി.