Image

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പ്രധാന തിരുനാളിന്റെ ഒരുക്കങ്ങള്‍ക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു.

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 16 April, 2025
 ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പ്രധാന തിരുനാളിന്റെ ഒരുക്കങ്ങള്‍ക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഓഗസ്റ്റ് 3 മുതല്‍ 11 വരെ നടത്തപെടുന്ന പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനത്തിരുനാളിന്റെ ഒരുക്കങ്ങള്‍ക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു. ഇടവകയിലെ എല്ലാ പുരുഷന്മാരും പ്രസുദേന്തിമാരാകുന്ന തിരുനാളിന് നേതൃത്വം നല്‍കുന്ന മെന്‍ മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് ഓശാന ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം തിരുനാള്‍ കിക്ക് ഓഫ് സംഘടിപ്പിച്ചത്.

 മുന്‍വര്‍ഷങ്ങളില്‍ യൂത്ത് മിനിസ്ട്രി അംഗങ്ങള്‍, വിമന്‍ മിനിസ്ട്രി അംഗങ്ങള്‍ എന്നിവര്‍ തിരുനാള്‍ പ്രസുദേന്തിമാരായി തിരുനാളിന് നേതൃത്വം നല്കിയതുപോലെ, ഇടവകയിലെ എല്ലാ പുരുഷന്മാരും പ്രധാന തിരുനാളിന്റെ നടത്തിപ്പിനായി മുന്നോട്ട് വരുമ്പോള്‍, അത് ഇടവകയിലെ കുടുംബങ്ങളുടെ സജീവമായ പങ്കാളിത്വത്തിന്റെയും, കുടുംബങ്ങളിലേക്ക്  പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹങ്ങള്‍ ചൊരിയുന്നതിന്റെയും സൂചനയാണ് എന്ന്  ഇടവക വികാരി ഫാ. സിജു മുടക്കോടിയില്‍ ഓര്‍മിപ്പിച്ചു. ഫാ. ബിബിന്‍ കണ്ടോത്ത്, ഇടവക സെക്രട്ടറി സിസ്റ്റര്‍ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ മെന്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍ പോള്‍സണ്‍ കുളങ്ങര, സിബി കൈതക്കത്തൊട്ടിയില്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ എന്നിവരോടൊപ്പം കിക്ക് ഓഫിന് ചുക്കാന്‍ പിടിച്ചു.

 ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പ്രധാന തിരുനാളിന്റെ ഒരുക്കങ്ങള്‍ക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു.
 ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പ്രധാന തിരുനാളിന്റെ ഒരുക്കങ്ങള്‍ക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു.
 ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പ്രധാന തിരുനാളിന്റെ ഒരുക്കങ്ങള്‍ക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക