Image

ദിവ്യ എസ് അയ്യര്‍ക്കെതിരായ അധിക്ഷേപങ്ങള്‍ അപക്വ മനസുകളുടെ ജല്‍പ്പനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 16 April, 2025
ദിവ്യ എസ് അയ്യര്‍ക്കെതിരായ അധിക്ഷേപങ്ങള്‍ അപക്വ മനസുകളുടെ ജല്‍പ്പനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ദിവ്യ എസ് അയ്യര്‍ക്കെതിരായി ഉയരുന്ന അധിക്ഷേപങ്ങള്‍ അപക്വമായ മനസുകളുടെ ജല്‍പ്പനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദിവ്യ എസ് അയ്യര്‍ സര്‍ക്കാര്‍ ലെവലില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയാണ്. അവര്‍ അവര്‍ക്ക് തോന്നിയ കാര്യമാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

ദിവ്യക്കെതിരായ അധിക്ഷേപങ്ങള്‍ പുരുഷാധിപത്യത്തിന്റെ അങ്ങേയറ്റമാണ്. ഭര്‍ത്താവിന്റെ രാഷ്ട്രീയത്തിന് അനുസരിച്ച് ദിവ്യയും സംസാരിക്കണമെന്ന ചിന്തയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവ്യ അവര്‍ക്ക് തോന്നുന്ന കാര്യം പറഞ്ഞതിനെ ഭര്‍ത്താവിന്റെ രാഷ്ട്രീയം മാത്രം നോക്കി കുറ്റം പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് തന്നെ കുറിച്ച് ദിവ്യ എസ് അയ്യര്‍ പറഞ്ഞതിനെതിരെ നടന്നതും സമാനമായ പുരുഷാധിപത്യ ചിന്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക