
ഭൂമിയിൽ നിന്ന് 120 പ്രകാശവർഷങ്ങൾക്കകലെ ജീവന്റെ സൂചനകൾ നൽകുന്ന പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞന്മാർ കരുതുന്നു. കെ2-18ബി (K2-18b) എന്നു ശാസ്ത്രലോകം അറിയുന്ന ഭീമമായ ഗ്രഹത്തിൽ ഭൂമിയിലെ സമുദ്രജീവികളിൽ നിന്ന് ഉത്ഭവിക്കുന്ന മോളിക്യുളുകൾ ഉണ്ടെന്നാണ് നിഗമനം.
"ജീവൻ കണ്ടെത്തി എന്ന് ഇപ്പോൾ അനുമാനിക്കുന്നത് ആർക്കും ഗുണം ചെയ്യുന്ന കാര്യമല്ല," ഗവേഷണഫലം പ്രഖ്യാപിച്ച കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞൻ നിക്കു മധുസൂദനൻ പറഞ്ഞു.
എങ്കിലും ഗ്രഹത്തിൽ ചൂടുള്ള സമുദ്രവും അതിൽ ജീവനും ഉണ്ടെന്നാണ് നിഗമനം. "ഇതൊരു വിപ്ലവ നിമിഷമാണ്," മധുസൂദനൻ പറഞ്ഞു. "ആദ്യമായാണ് മനുഷ്യവാസം സാധ്യമാവാം എന്നു കരുതാൻ കഴിയുന്ന ജീവന്റെ സൂചനകൾ ഉളള ഗ്രഹം മനുഷ്യൻ കണ്ടെത്തുന്നത്."
സമയമായില്ല
മറ്റു ഗവേഷകർ Astrophysical Journal Letters എന്ന പ്രസിദ്ധീകരണത്തിൽ വന്ന വിവരങ്ങളിൽ ആവേശം കൊണ്ടു. എന്നാൽ മനുഷ്യവാസം സാധ്യമാവും എന്ന ചിന്തയ്ക്കു സമയം ആയില്ലെന്നു പലരും ചൂണ്ടിക്കാട്ടി.
കാനഡയിൽ നിന്നുള്ള ജ്യോതിശാസ്ത്രജ്ഞമാർ 2017ൽ കെ2-18ബി കണ്ടെത്തിയിരുന്നു. ഭൂമിക്കു സമീപം ഇത്തരം ഗ്രഹങ്ങൾ പതിവായി കാണാറുണ്ട്. നെപ്ട്യൂൺ ഉപഗ്രഹങ്ങൾ എന്നാണ് ഇവയെ വിളിക്കാറ്.
അവയിൽ സമുദ്രങ്ങൾ ഉണ്ടെന്നും അന്തരീക്ഷത്തിൽ ഹൈഡ്രജൻ, മീഥേൻ, മറ്റു കാർബൺ കോമ്പൗണ്ടുകൾ എന്നിവ ഉണ്ടെന്നും മധുസൂദനനും സംഘവും 2021ൽ നിർണയിച്ചു. 2021ൽ ജെയിംസ് വെബ് സ്‌പേസ് ടെലെസ്കോപ് വന്നതോടെ വാനനിരീക്ഷണം കൂടുതൽ ഊർജിതമായി.
കൂടുതൽ കരുത്തുറ്റ ടെലിസ്കോപ്പുകൾ നിർമിച്ചു നിരീക്ഷണം ഫലപ്രദമാക്കാൻ നാസ ആഗ്രഹിക്കുന്നു. എന്നാൽ നാസയുടെ ഫണ്ടുകൾ പകുതിയായി കുറയ്ക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത് അതിനൊരു തടസമാവുകയാണ്.
Sign-of-life hope in new planet