Image

ക്രിസ്തു നമ്മെ ചേര്‍ത്തു പിടിക്കണമെങ്കില്‍ ദരിദ്രരെയും ബലഹീനരേയും നാം ചേര്‍ത്തു പിടിക്കണം,റവ ജിബിന്‍ മാത്യു

പി പി ചെറിയാൻ Published on 17 April, 2025
  ക്രിസ്തു നമ്മെ ചേര്‍ത്തു പിടിക്കണമെങ്കില്‍ ദരിദ്രരെയും ബലഹീനരേയും നാം ചേര്‍ത്തു പിടിക്കണം,റവ  ജിബിന്‍ മാത്യു

ഡാളസ് :ജീവിതത്തിന്റെ സന്നിഗ്ദ ഘട്ടങ്ങളില്‍ കര്‍ത്താവ് നമ്മെ ചേര്‍ത്തു പിടിക്കണമെന്ന്  യഥാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍  സമൂഹത്തില്‍  കഷ്ടത അനുഭവിക്കുന്നവരെയും ബലഹീനരെയും  ചേര്‍ത്തു പിടിക്കുവാന്‍ നാം  സന്നദ്ധരാകണമെന്നു റവ ജിബിന്‍ മാത്യു ജോയ് അഭിപ്രായപ്പെട്ടു.ക്രിസ്തുവിന്റെ ജീവിതത്തിലൂടെ കാണിച്ചു തന്ന വലിയൊരു മാതൃകയാണിതെന്നും അച്ചന്‍ ചൂണ്ടിക്കാട്ടി.

ബുധനാഴ്ച  വൈകീട്ട്  ഡാലസ് സെന്റ് പോള്‍സ്  മാര്‍ത്തോമ ചര്‍ച്ചില്‍ കഷ്ടാനുഭവാഴ്ച്ചയോടനുബനബന്ധിച്ചു നടത്തപ്പെട്ട സന്ധ്യ നമസ്‌കാരത്തില്‍ ധ്യാന പ്രസംഗം നടത്തുകയായിരുന്നു അമേരിക്കല്‍ ഹരേശ്വ സന്ദര്‍ശനത്തിനെത്തിയ റവ ജിബി മാത്യു.

മാര്‍ത്തോമാ സഭയുടെ ആന്ധ്രയിലെ നേര്‍സാപുരം  മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന അച്ചന്‍ ആന്ധ്രയിലെ ഉള്‍ ഗ്രാമങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് ഹൃദയ  സ്പര്‍ശിയായി   വിശദീകരിച്ചു. നാമിവിടെ സമ്പന്നതയില്‍ ജീവിക്കുമ്പോള്‍ ആന്ധ്രയുടെ ഒരു കോണില്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ,തലചായ്ക്കാന്‍ ഇടമില്ലാതെ, ആരാധിക്കാന്‍ ആരാധനാലയം ഇല്ലാതെ താത്കാലില ഷെഡുകളില്‍ ആരാധന നടത്തുന്നവര്‍ക്ക് കൈതാങ്കല്‍   കൊടുക്കുവാന്‍ വിശ്വാസ സമൂഹം മുന്നോട്ടു വരണമെന്നു അച്ചന്‍ ആഹ്വാനം ചെയ്തു.


ഇടവക വികാരി റവ  ഷൈജു സി ജോയ് മിഷനറി അച്ഛനെ പരിചയപ്പെടുകയും ഇടവകയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. വൈകിട്ട് നടന്ന സന്ധ്യാ നമസ്‌കാരത്തിന് രാജന്‍ കുഞ്ഞ് ചിറയില്‍   റോബിന്‍ ചേലങ്കരി  റ്റിജി അലക്‌സാണ്ടര്‍, സാം കുഞ്ഞ് ,കെസിയ ചെറിയാന്‍ വിജു വര്ഗീസ്  തുടങ്ങിയവര്‍ നേത്ര്വത്വം നല്‍കി

 

Join WhatsApp News
പണം വന്നു കൂടിയപ്പോൾ ആഘോഷം കൊഴിപ്പിക്കാം എന്നതല്ല ക്രിസ്തിയ വിശ്വാസം. 2025-04-17 14:50:37
"വ്യർത്ഥമായ വഴിപാടുകൾ കൊണ്ടുവരുന്നത് നിർത്തൂ! നിങ്ങളുടെ ധൂപം എനിക്ക് വെറുപ്പാണ്. അമാവാസികളും ശബ്ബത്തുകളും സഭായോഗങ്ങളും - നിങ്ങളുടെ വ്യർത്ഥമായ സമ്മേളനങ്ങൾ എനിക്ക് സഹിക്കാൻ കഴിയില്ല." വിശ്വാസപരമായ ഭൗതിക ആചാരങ്ങൾ ദേവാലയങ്ങളിൽ തന്നെ നിലനിർത്തി ആൽമീയ വിശ്വാസങ്ങൾ പ്രവർത്തികളിൽ കൂടി പുറം ലോകത്തിനു കാണിക്കുമ്പോൾ മാത്രമേ ക്രിസ്ത്യാനി ക്രിസ്ത്യൻ ആകുകയുള്ളു. ചില പൗരോഹിത്യ അനുമതിയോടെ ഇപ്പോൾ എല്ലാ അതിരുകളും വിട്ടു എല്ലാ ആചാര പ്രകടനങ്ങളും മാത്സര്യ ബുദ്ധിയോടെ തെരുവിലേക്ക് ഇറക്കി കെട്ടിയിറക്കിയിരിക്കുന്നു!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക