
റിയൽ ഐ ഡി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം മെയ് 7 വരെയാണ്. അതിനു മുൻപ് റിയൽ ഐ ഡി കിട്ടണം.
ന്യു യോർക്ക് ഡി എം വി കമ്മീഷണർ മാർക്ക് ജെ എഫ് ഷ്രോഡർ അക്കാര്യം ഓർമിപ്പിച്ചു. "എല്ലാ ന്യൂ യോർക്ക് നിവാസികളും ആ തീയതി മറക്കാതെ തയ്യാറെടുക്കുക."
മെയ് 7 മുതൽ യുഎസിൽ വിമാന യാത്രക്കും സുരക്ഷിത ഫെഡറൽ കെട്ടിടങ്ങൾ സന്ദർശിക്കുന്നവർക്കും റിയൽ ഐ ഡി കൂടിയേ തീരൂ. എന്ഹാൻസ്ഡ് ഐ ഡി, പാസ്പോർട്ട്, അല്ലെങ്കിൽ ഫെഡറൽ നിയമം അനുശാസിക്കുന്ന ഏതെങ്കിലും തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കണം .
ഇവയിൽ ഏതെങ്കിലും ആവാം: യുഎസ് പാസ്പോർട്ട്, പാസ്പോർട്ട് കാർഡ്, ഏതെങ്കിലും ഗവൺമെന്റ് നൽകിയ പാസ്പോർട്ട്, ഹോംലാൻഡ് സെക്യൂരിറ്റി ട്രസ്റ്റഡ് ട്രാവലർ കാർഡ്, സെൻട്രി കാർഡ്, ആക്റ്റീവ് ഡ്യൂട്ടി അല്ലെങ്കിൽ റിട്ടയർഡ് മിലിട്ടറി ഐ ഡി, ഫെഡറൽ അംഗീകാരമുള്ള ഗോത്രങ്ങളുടെ ഐ ഡി കാർഡ്, ട്രാൻസ്‌പോർട്ടേഷൻ വർക്കർ ഐ ഡി ക്രെഡൻഷ്യൽ.
ശരിയായ ഐ ഡി ഇല്ലാത്തതു കൊണ്ട് വിമാന യാത്ര ചെയ്യാൻ കഴിയാതെ വരുന്നത് ആർക്കും സുഖകരമായ അനുഭവമല്ലെന്നു ഷ്രോഡർ ഓർമിച്ചു.
Examples of alternate forms of acceptable identification are:
U.S. passport
Passport card
Any government-issued passport
Department of Homeland Security Trusted Traveler card including a Global Entry
SENTRI card
Active duty and retired military ID (this includes IDs issued to dependents)
ID card issued by any federally-recognized tribe
Transportation Worker Identification Credential