
ന്യൂഡൽഹി: ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടുത്തയാഴ്ച അമേരിക്ക സന്ദർശിക്കും. ഏപ്രിൽ 21, 22 തീയതികളിലാണ് അദ്ദേഹത്തിന്റെ യു.എസ് സന്ദർശനമെന്ന് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.
ബ്രൗൺ സർവകലാശാലയിലെ വിദ്യാർഥികളുമായി സംവദിക്കുന്ന രാഹുൽ, യു.എസിലെ പ്രവാസി ഇന്ത്യക്കാരുമായും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തും.