Image

പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്ററിന് പുതിയ നേതൃത്വം

Published on 17 April, 2025
പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്ററിന് പുതിയ നേതൃത്വം

ഡാളസ്: കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 6 ന് മൗണ്ട് സീനായി ചർച്ച് ഓഫ് ഗോഡ് ഹാളിൽ പ്രസിഡന്റ് പാസ്റ്റർ തോമസ് മുല്ലക്കലിന്റെ അദ്ധ്യക്ഷതയിൽ  ചേർന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളായി ഷാജി മണിയാറ്റ് (പ്രസിഡണ്ട്), എസ്. പി. ജെയിംസ് (സെക്രെട്ടറി), രാജു തരകൻ (ട്രഷറർ), വെസ്ലി മാത്യു (മീഡിയ കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

വർഗീസ് വർഗീസ്, തോമസ് ചെള്ളേത്ത്, സാം മാത്യു, പാസ്റ്റർ വിൽഫ്രഡ് ഡാർവിൻ, പാസ്റ്റർ തോമസ് മുല്ലക്കൽ എന്നിവരെ കമ്മിറ്റി അംഗംങ്ങളായും തിരഞ്ഞെടുത്തു. വിപുലമായ പദ്ധതികളാണ് അടുത്ത പ്രവർത്തന വർഷത്തേയ്ക്ക് ആവിഷ്ക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്ത: വെസ്ലി മാത്യു  
 

Join WhatsApp News
Pastor Kuttikunju 2025-04-17 20:00:06
ഇവിടെ ഒത്തിരി റൈറ്റേഴ്സ് ഫോറം ഉണ്ടെന്നു തോന്നുന്നു. Dallas ഉള്ള ഈ പെന്തിക്കോസ്ത് റൈറ്റേഴ്സ് പറ്റിയും, പിന്നെ Houston ഉള്ള കേരള റേറ്റേഴ്സ് Form പ്പറ്റി കേട്ടിട്ടുണ്ട്. നിങ്ങളെല്ലാ റൈറ്റേഴ്സ് ഫോറത്തെയും കടത്തി വെട്ടിയ മാതിരി ഉണ്ട്. കാരണം ഇപ്പോൾ Houstan ൽ ഉള്ള കേരള റൈറ്റേഴ്സ് ഫോറവും നിങ്ങൾ പിടിച്ചെടുത്ത മട്ടുണ്ട്, അല്ലെങ്കിൽ മറ്റൊരു പെന്തിക്കോസ് ഗ്രൂപ്പ് പിടിച്ച മാതിരി അവിടെ പുസ്തക പ്രകാശനവും ചർച്ചകളും നീണ്ട പാട്ടും കൂത്തും ഒക്കെ നടക്കുന്നതായി വാർത്തയിലും വീഡിയോയിലും കാണാറുണ്ട്. അപ്രകാരം dallas റൈറ്റർ ഫോറത്തിനും, Houston കേരള റൈറ്റേഴ്സ് forathinum നും അഭിവാദ്യങ്ങൾ. Hustan റൈറ്റേഴ്സ് ഫോറത്തിൽ കുറെ കൈകൾ വിറക്കുന്ന, എഴുതാത്ത എഴുത്തുകാരും, പറഞ്ഞാൽ ആകപ്പാടെ തിരിയാത്ത കുറെ വയസ്സൻ പ്രമാണികളും എന്തൊക്കെയോ ജല്പിക്കുന്നതായി വീഡിയോയിലും, പിന്നെ കൈരളി ടിവിയുടെ നോ റങ്ങവാർത്തയിലും കണ്ടു. ഏതായാലും നിങ്ങൾ ഒരു ടീം അപ്പായി Dallas-Hustan Writers Forms പ്രവർത്തിക്കുന്നതിൽ ചാരിതാർത്ഥ്യം ഉണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക