
അയർക്കുന്നത്ത് അഭിഭാഷകയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയുമായ ജിസ്മോൾ തോമസ് ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിൻ്റെ കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. ജിസ്മോളുടെ പിതാവും സഹോദരനുമാണ് ഭർത്താവിൻ്റെ അമ്മയും സഹോദരിയും ചേർന്നാണ് മകളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് ആരോപിക്കുന്നത്.
ഭർത്താവ് ജിസ്മോളെ മർദ്ദിക്കാറുണ്ടായിരുന്നെന്നും, തല ഭിത്തിയിലിടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും പിതാവ് വെളിപ്പെടുത്തി. മരണദിവസം ഭർതൃവീട്ടിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു. ഭർത്താവിൻ്റെ മാതാവും മൂത്ത സഹോദരിയും ജിസ്മോളെ മാനസികമായി പീഡിപ്പിക്കുകയും പുറത്തേക്ക് വിടാതിരിക്കുകയും ചെയ്തിരുന്നുവെന്നും സഹോദരൻ ആരോപിച്ചു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഭർതൃവീട്ടിൽ ദുരന്തത്തിന് കാരണമായ എന്തോ സംഭവിച്ചിട്ടുണ്ടെന്നും അത് കണ്ടെത്തണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.
English summary:
‘The husband used to beat my daughter regularly, there’s a scar on her head, something happened there during those two days’; Allegation from the lawyer's family.