Image

സാഹിത്യകാരൻ ജോൺ ഇളമതയുടെ പത്നി ആനിയമ്മ ജോൺ, 79, അന്തരിച്ചു

Published on 17 April, 2025
സാഹിത്യകാരൻ ജോൺ  ഇളമതയുടെ പത്നി ആനിയമ്മ ജോൺ, 79, അന്തരിച്ചു

മിസ്സിസാഗാ, കാനഡ: പ്രശസ്ത സാഹിത്യകാരൻ ജോൺ  ഇളമതയുടെ പത്നി ആനിയമ്മ ജോൺ ഇളമതയിൽ, 79. അന്തരിച്ചു. ജർമ്മനിയിലും കാനഡയിലുമായി  40 വർഷത്തിലേറെയായി  നഴ്‌സായി ജോലി ചെയ്തു.  ജോലിയിലെ സമർപ്പണവും ബന്ധുമിത്രാദികളോടുള്ള കരുതലും അവരുടെ ജീവിതത്തിന്റെ മുഖമുദ്രയായി. ഭർത്താവിന്റെ സാഹിത്യ പ്രവർത്തനങ്ങക്കും തുണയായി നിന്നു.  എടത്വയിലെ പാണ്ടങ്കരിയിലെ  കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. പിതാവ് കെ.എം. തോമസ് സെന്റ് അലോഷ്യസ്  ഹൈസ്‌കൂൾ അധ്യാപകനായിരുന്നു. മാതാവ് ആശാരിപ്പറമ്പിൽ മറിയാമ്മ.

മക്കൾ: ജിനോ, ജിക്കു. മരുമകൾ: കെറി മിച്ചൽ. കൊച്ചുമകൾ: ഹാന മറിയ.

സഹോദരർ: ലീലമ്മ, പരേതയായ കന്യാസ്ത്രി തങ്കമ്മ, വത്സമ്മ, പരേതയായ റോസക്കുട്ടി, ലൈസാമ്മ, മോഡിച്ചൻ, ജർമ്മനിയിലുള്ള ത്രേസ്യാമ്മ കണ്ടത്തിൽ .  

പൊതുദർശനം: ബുധനാഴ്ച  (ഏപ്രിൽ 23)  വൈകിട്ട് 4 മുതൽ 8 വരെ: ടെർണർ ആൻഡ് പോർട്ടർ ഫ്യുണറൽ ഹോം, 2180  ഹുറാന്ററിയോ  സ്ട്രീറ്റ്, മിസ്സിസാഗാ 
സംസ്കാര ശുശ്രുഷ: ഏപ്രിൽ 24  വ്യാഴം: രാവിലെ  9:30 സെന്റ് കാതറിൻ  ഓഫ് സിന ചർച്ച്, 2340 ഹുറാന്ററിയോ സ്ട്രീറ്റ്, മിസ്സിസാഗാ.

സംസ്‌കാരം  അസംഷൻ കാത്തലിക്ക് സെമിത്തേരി, 6933  ടോംകെൻ റോഡ്, മിസ്സിസാഗാ.

Join WhatsApp News
Paul D Panakal 2025-04-17 21:40:38
Am very saddened to read the eternal sleep of my friend John’s wife Aniamma. May Almighty God give him, their children and other loved ones courage and strength at this extremely difficult time.
A.C.George & Family - Houston 2025-04-17 22:48:31
ഞങ്ങളുടെ വളരെ അടുത്ത കുടുംബ സുഹൃത്തുക്കൾ ആണ്, ജോൺ എളമതയും, ആനിമ്മയും കുറഞ്ഞത് ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഞങ്ങൾ ഫോണിൽ സംസാരിക്കുമായിരുന്നു. പരസ്പരം വിശേഷങ്ങളും വാർത്തകളും പങ്കുവയ്ക്കുമായിരുന്നു. ആനിമയുടെ വേർപാടിൽ ഞങ്ങളുടെ അഗാധമായ വേദനയും ദുഃഖവും അനിശോചനവും അറിയിക്കുന്നു. പരേതയുടെ സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
സാംസി കൊടുമൺ 2025-04-17 22:53:52
പ്രിയ സുഹൃത്തേ,താങ്കളുടെ പ്രിയ പത്നിയുടെ വേര്‍പാടിൽ ദുഃഖത്തിലായിരിക്കുന്ന താങ്കളേയും കുടുംബത്തെയും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. ആദരാഞ്ജലികള്‍!!
GP 2025-04-17 23:29:02
മരണം ജീവനെ അവസാനിപ്പിക്കുന്നു എങ്കിലും ബന്ധങ്ങളെ അവസാനിപ്പിക്കുന്നില്ല. ജീവിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ മരിച്ചവർ ജീവിക്കുന്നു. ശ്രീ ജോൺ ഇളമതയുടെ സഹധർമ്മിണിയുടെ നിര്യാണത്തിലുള്ള ദുഃഖം മലയാളം സൊസൈറ്റിയുടെ പേരിൽ ഇവിടെ രേഖപ്പെടുത്തികൊള്ളുന്നു. അദ്ദേഹത്തിന് ഈ വിഷമഘട്ടത്തെ നേരിടാനുള്ള ശക്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
George Neduvelil 2025-04-18 02:43:06
ശ്രീ.ജോൺ ഇളമതയുടെ സഹധർമ്മിണി ആനിയമ്മയുടെ വേർപാട്, എൻറെ ഭാര്യയും ഞാനും ഞെട്ടലോടെയാണ് ശ്രവിച്ചത്. ഞങ്ങൾ ഇഷ്ടസുഹൃത്തുക്കൾ ആയിരുന്നു. ഇളമതക്ക് ഫ്ലോറിഡായിലെ മാർഗേറ്റിൽ ഒരു അവധിക്കാല വസതിയുണ്ടായിരുന്നതിനാൽ വർഷാവർഷം രണ്ടുമൂന്നു മാസക്കാലം ഞങ്ങൾ അയൽക്കാരായി ജീവിതം ആസ്വദിച്ചിരുന്നു. അതിഥി സൽക്കാരത്തിൽ അതീവ തല്പരയായിരുന്ന ആനിയമ്മ ഒരു മികച്ച പാചകക്കാരിയുമായിരുന്നു. അതിഥികളുടെ ഇഷ്ടവിഭവങ്ങൾ ആരാഞ്ഞു വിളമ്പുന്നതിൽ ആനിയമ്മ ശ്രദ്ധിച്ചിരുന്നു. ആനിയമ്മയുടെ സ്നേഹമസ്രണമായ പെരുമാറ്റവും, ചുറുചുറുക്കോടെയുള്ള സംഭാഷണരീതിയും ചടുലമായ നടത്തവും മനസ്സിൽനിന്നും മായാതെ നിൽക്കുന്നു. പ്രിയപ്പെട്ട ആനിയമ്മയുടെ ആത്മശാന്തിക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. പ്രിയതമയുടെ വേർപാടിൽ ഏകനും ദുഖിതനുമായ ഇളമതക്ക് ജീവിതം മുൻപോട്ടു നയിക്കുന്നതിനുള്ള ശക്തിയും സഹായവും നല്കുമാറാകണമെന്ന്‌ ജഗദീശനോട് യാചിക്കുന്നു. ആനി, ജോർജ് നെടുവേലിൽ, ഫ്ലോറിഡ .
Raju Thomas 2025-04-18 00:27:31
Dear friend. Please accept my sincere sympathies. I know you took good care of her. Count that as a blessing and be strong.
Sudhir Panikkaveetil 2025-04-18 00:52:25
Heartfelt condolences!
Raju Mylapra 2025-04-18 01:10:36
പ്രിയ സുഹൃത് ശ്രീ ജോൺ ഇളമതയുടെ സഹധർമ്മിണി ആനിയമ്മയുടെ ആകസ്മിക നിര്യണത്തിലുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഈ വേർപാടിൻറെ ദുഃഖം സഹിക്കുവാനുള്ള കരുത്തു ഇളമതക്കു ലഭിക്കട്ടെ പ്രാർത്ഥിക്കുന്നു.
abdul 2025-04-18 01:17:27
Elamatha, Anniamma is a great missing for your life. All these years your life partner with you. May God bless you with peace and a lot of strength. God bless Anniamma an eternal peace.
P T Paulose 2025-04-18 01:28:17
Shocking news! Heartfelt condolences 🙏
Babu Parackel 2025-04-19 00:21:17
ഹൃദയംഗമായ അനുശോചനം രേഖപ്പെടുത്തുന്നു.
K Shankar 2025-04-19 02:24:15
Heartfelt condolences! May God give courage to the family to bear this loss and the soul rest in peace! During our visit to Toronto to visit my brother in law( wife’s brother and family) my Mrs and i had visited the nearby Sri Elamatha and Anny also at their residence and spent some memorable time with them at their house! We enjoyed their hospitality enough! We are shocked at her sad demise! Shankar and family
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക