
തിരുവനന്തപുരത്തെ പ്രസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ ഡോ: കെ. ജയകുമാർ (റിട്ട: ചീഫ് സെക്രട്ടറി) ഫലകവും 25000 രൂപയും അടങ്ങിയ വരദേവീ പുരസ്കാരം, പ്രസിദ്ധ നോവലിസ്റ്റും ചെറുകഥാകൃത്തുമായ പ്രൊഫ: ജി. എൻ. പണിക്കർക്ക് സമ്മാനിച്ചു.

യോഗത്തിൽ എം. ജി. കോളജ് പ്രിൻസിപ്പൽ ഡോ നന്ദ്യത്ത് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. ഫൗണ്ടേഷന്റെ പ്രസിഡന്റ് പി ബാലചന്ദ്രൻ നായർ സ്വാഗതമോതുകയും ഫൗണ്ടേഷന്റെ സിക്രട്ടറി രാജഗോപാൽ സദസ്സിന് നന്ദി അറിയിക്കുകയും ചെയ്തു.