
ഫെഡറൽ വകുപ്പുകളിൽ നിയമനം മരവിപ്പിച്ചത് ജൂലൈ 15 വരെ നീട്ടുന്ന ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച്ച ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കാനുളള ട്രംപിന്റെയും ഡി ഓ ജി ഇ മേധാവി എലോൺ മസ്‌കിന്റെയും കഠിനശ്രമങ്ങളുടെ ഭാഗമാണിതെന്നു വൈറ്റ് ഹൗസ് അവകാശപ്പെടുന്നു.
സിവിലിയൻ തസ്തികകളിൽ ഒഴിവുകൾ നികത്തരുതെന്നും പുതിയ തസ്തികകൾ സൃഷ്ടിക്കരുതെന്നും ട്രംപ് അധികാരമേറ്റ അന്നു തന്നെ ആദ്യ ഉത്തരവിൽ നിർദേശിച്ചിരുന്നു. ആ ഉത്തരവ് കാലാവധി ഞായറാഴ്ച്ച കഴിയും.
ജൂലൈ 15 കഴിഞ്ഞാലും പിരിഞ്ഞു പോകുന്ന നാലു പേർക്കു പകരം ഒരാളെ മാത്രമേ നിയമിക്കാൻ പാടുള്ളൂ.
വിദ്യാഭ്യാസ വകുപ്പിൽ 50% പേരെയും ഹെൽത്തിൽ 24% പേരെയും പിരിച്ചു വിട്ടു പാഴ്‌വ്യയം നിർത്തിയിട്ടുണ്ട്.
Trump extends hiring freeze